കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കാന്‍ നിയമസഭയുടെ പ്രത്യേക സമ്മളനം ചേരുന്നതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കി. ദിവസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ് 31 നു പ്രത്യക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയത്.
നേരത്തെ ഈ മാസം 23 ന് സഭ സമ്മേളനം ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. പിന്നീട് മന്ത്രിമാരും സ്പീക്കറുടക്കം നേരിട്ട് ഗവര്‍ണറെ കണ്ടു സഭ ചേരേണ്ടതിന്റെ ആവശ്യകത അറിയിക്കുകയും അടിയന്തര പ്രാധാന്യമുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും കത്ത് നല്‍കുകയും ചെയ്തതോടെയാണ് ഗവര്‍ണര്‍ അയഞ്ഞത്.
31 ന് രാവിലെ 9 മുതല്‍ 10 വരെ ഒരു മണിക്കൂര്‍ ചേരുന്ന സഭ കാര്‍ഷിക നിയമഭേദഗതി തള്ളിക്കളയും. പ്രതിപക്ഷം തീരുമാനത്തെ അനുകൂലിക്കുന്നുണ്ട്. അതേ സമയം ബിജെപി അംഗമായ ഒ രാജഗോപാല്‍ എതിര്‍ക്കാനാണ് സാധ്യതയുള്ളതിനാല്‍ ഐക്യകണ്ഠമായി പ്രമേയം പാസാക്കാന്‍ സാധിക്കില്ല. അതേസമയം കേന്ദ്ര നിയമത്തിന് ബദലായി കേരളം കൊണ്ടുവരുന്ന നിയമത്തിന്റെ കരട് തയ്യാറാക്കാന്‍ ഇന്ന് കൃഷി-നിയമവകുപ്പിലെ ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നുണ്ട്. ബദല്‍ നിയമം ജനുവരിയില്‍ ചേരുന്ന സഭയില്‍ കൊണ്ട് വരാനാണ് ഉദ്ദേശിക്കുന്നത്.

