കുന്ദമംഗലം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടിുപ്പില്‍ ഡിവിഷന്‍ അഞ്ചിലെ മെമ്പറായ സിപിഎം അംഗം പി. സുനിതയെ പ്രസിഡന്റായി തെരഞ്ഞടുത്തു. യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പില്‍ ഏകപക്ഷീയമായാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. പ്രസിഡന്റായി തിരഞ്ഞെടുത്ത സുനിതയുടെ പേര് നിര്‍ദേശിച്ചത് ശിവദാസന്‍ നായരാണ്. രാജീവ് പെരുമണ്‍തുറ പിന്‍താങ്ങി.
നേരത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ വിജി മുപ്രമ്മലിനെ വൈസ് പ്രസിഡന്റ് ശിവദാസന്‍ നായര്‍ ജാതിപ്പേര് വിളിച്ച് അപമാനിച്ചതായി പരാതി ഉണ്ടായിരുന്നു. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ ശിവദാസന്‍ നായര്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലേക്ക് മാറുകയും ചെയ്തു. ഇതോടെ ശിവദാസന്‍ നായരടക്കം 10 മെമ്പര്‍മാര്‍ ഉണ്ടായിരുന്ന യുഡിഎഫിന് ഭൂരിപക്ഷം നഷ്ടമാവുകയായിരുന്നു. തുര്‍ന്ന് വിജി മുപ്രമ്മല്‍ രാജിവെച്ചതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.
ബ്ലോക്ക് പഞ്ചായത്തിലെ വിവാദത്തില്‍ ശിവദാസന്‍ നായരുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോപം നടത്തിയിരുന്നു. എന്നാല്‍ ശിവദാസന്‍ നായര്‍ എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതോടെ യുഡിഎഫിന് ഭരണവും നഷ്ടപ്പെട്ടു. നേരത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ രമ്യ ഹരിദാസ് ആലത്തൂര്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് വിജി മുപ്രമ്മല്‍ പ്രസിഡന്റാവുന്നത്. തുടര്‍ന്ന് ആറ് മാസത്തിന് ശേഷമാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്.
വിജി മുപ്രമ്മല്‍ നല്‍കിയ പീഠനപരാതിയില്‍ ഭരണം കിട്ടാന്‍വേണ്ടി ഇരക്കൊപ്പം നില്‍ക്കുന്നതിന് പകരം വേട്ടക്കാരനൊപ്പം നില്‍ക്കുന്ന നടപടിയാണ് സിപിഎം സ്വീകരിച്ചത്. അതില്‍ പ്രതിഷേധിച്ചാമ് ഇലക്ഷന്‍ ബഹിഷ്‌കരിച്ചത് എന്ന് യുഡിഎഫ് പറഞ്ഞു.