Kerala

ഞാനൊഴുക്കിയ കണ്ണീരീന് നഷ്ടപരിഹാരം വേണം; തിയേറ്റർ ഉടമകളെ വിമർശിച്ച് അൽഫോൺസ് പുത്രൻ

കൊച്ചി: തിയേറ്റർ ഉടമകൾക്കെതിരേ രൂക്ഷ വിമർശനവുമായി സംവിധായകൻ അൽഫോൺസ് പുത്രൻ. തിയേറ്റർ ഉടമകൾ കാരണം ഇവിടെ ഒരുപാട് എഴുത്തുകാരുടെ കണ്ണുനീർ വീണിട്ടുണ്ട്. താനതിൽ ഒരാളാണെന്നാണ് അൽഫോൺസ് പുത്രൻ പറയുന്നത്. സംവിധായകൻ കാർത്തിക് സുബ്ബുരാജ്, നടൻ ബോബി സിൻഹ തുടങ്ങിയവർക്കൊപ്പം ഇൻസ്റ്റാഗ്രാമിൽ അൽഫോൺസ് പുത്രൻ ഒരു ചിത്രം പങ്കുവച്ചിരുന്നു. തുടർന്ന് അദ്ദേഹത്തോട് ചോദ്യവുമായി പലരും കമന്റുകൾ ചെയ്തിരുന്നു. ഇനി തിയേറ്റർ സിനിമകൾ ചെയ്യില്ലേ എന്നായിരുന്നു ഒരാൾ ചോദിച്ചത്. അതിന് രൂക്ഷമായ ഭാഷയിലായിരുന്നു സംവിധായകന്റെ പ്രതികരണം. തന്റെ ആരോഗ്യം ക്ഷയിക്കാൻ കാരണം തിയേറ്റർ ഉടമകളാണെന്ന് അൽഫോൺസ് പുത്രൻ ആരോപിച്ചു. തിയേറ്ററിൽ വേണോ വേണ്ടേ എന്ന് മാത്രം ഞാൻ തീരുമാനിച്ചിട്ടില്ല. തിയേറ്റർ ഓപ്പൺ ചെയ്ത് റിവ്യൂ ചെയ്യാൻ സഹായം ചെയ്ത് കൊടുത്തത് തിയേറ്റർ ഉടമകൾ തന്നെയല്ലേ? അവർക്കു വേണ്ടി ഞാൻ എന്തിനാ കഷ്ടപ്പെടുന്നേ? ഏതെങ്കിലും തിയേറ്ററുകാരൻ എന്റെ സിനിമ പ്രമോട്ട് ചെയ്തോ? അവർ പറയുന്ന ഡേറ്റിൽ വേണം പടം റിലീസ് ചെയ്യാൻ. ഒരു എഴുത്തുകാരൻ എന്ന് പറയുന്നത് ആയിരം മടങ്ങു വലുതാണ്. സംവിധായകൻ എന്ന നിലയിലാണ് നിങ്ങൾ എന്നെ മനസ്സിലാക്കുന്നത് എന്നായിരുന്നു പ്രതികരണം. ഞാനൊഴുക്കിയ കണ്ണീരിന് അർഹമായ നഷ്ടപരിഹാരം ലഭിക്കണം. അതുപോലെ മറ്റു എഴുത്തുകാരുടെയും. അതിന് ശേഷം അൽഫോൺസ് പുത്രൻ ആലോചിക്കും. ആ വിഡ്ഢികൾ നശിപ്പിച്ച എന്റെ ആരോഗ്യപ്രശനങ്ങൾ എനിക്ക് പരിഹരിക്കേണ്ടതുണ്ട് എന്നും അൽഫോൺസ് പുത്രൻ പറഞ്ഞു. കുറച്ചുനാളുകൾക്ക് മുൻപാണ് സിനിമാ കരിയർ അവസാനിപ്പിക്കുന്നുവെന്ന് അൽഫോൻസ് പുത്രൻ പ്രഖ്യാപിച്ചത്. തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് താൻ സ്വയം കണ്ടെത്തിയെന്നും ആർക്കും ഒരു ഭാരമാകാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ അൽഫോൺസ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!