ഗ്വാളിയോര്‍: ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. മദ്ധ്യപ്രദേശിലെ ഗ്വാളിയോറില്‍ നവംബര്‍ ഇരുപത്തിയൊന്നിനാണ് സംഭവം.
പെണ്‍കുട്ടിയും കുടുംബവും പരാതി നല്‍കിയിട്ടുണ്ടെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് നിരഞ്ജന്‍ ശര്‍മ്മ പറഞ്ഞു. പ്രതികള്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിന്റെ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് പെണ്‍കുട്ടി പ്രതികളിലൊരാളുമായി ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായത്. കഴിഞ്ഞ ചൊവ്വാഴ്ച യുവാവും സുഹൃത്തുക്കളും പെണ്‍കുട്ടിയെ കാറില്‍ കയറ്റി വനമേഖലയിലേക്ക് കൊണ്ടുപോയി. അവിടെവച്ച് ബലാത്സംഗം ചെയ്യുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
നവംബര്‍ 21 നാണ് സംഭവം നടന്നതെങ്കിലും പേടി കൊണ്ട് പെണ്‍കുട്ടി വിവരം ആരെയും ആറിയിച്ചിരുന്നില്ല. പിന്നീടാണ് തുറന്നുപറഞ്ഞത്. പ്രതികള്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.