Kerala News

വഴി തർക്കം; കോഴിക്കോട് വീട്ടമ്മയ്ക്ക് നേരെ ആക്രമണം;മണ്‍വെട്ടിക്കൊണ്ട് തലയ്ക്കടിച്ചു

കോഴിക്കോട് വഴി തർക്കത്തെ തുടർന്ന് യുവതിക്ക് നേരെ ആക്രമണം. പറമ്പിലൂടെ വഴി വെട്ടാൻ ശ്രമിച്ചത് തടഞ്ഞതിന്റെ പേരിൽ ഇരിങ്ങൽ കൊളാവി സ്വദേശി ലിഷയ്ക്ക് നേരെയാണ് മൺവെട്ടി കൊണ്ട് ആക്രമണമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. അനുമതിയില്ലാതെ ഇവരുടെ പറമ്പിലൂടെ ചിലർ റോഡുവെട്ടാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ലിഷയെ മൺവെട്ടി ഉപയോഗിച്ച് തലയ്ക്ക് വെട്ടി. പൊലീസ് എത്തിയാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്.യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം മൊഴിയെടിക്കുമെന്നും,പോലീസ് അറിയിച്ചു.ലിഷയുടെ പുരയിടത്തിനു സമീപത്തൂടെ റോഡ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെയും തര്‍ക്കമുണ്ടായിരുന്നു. ഇരു ചക്ര വാഹനം പുഴയില്‍ തള്ളിയതുള്‍പ്പെടെയുള്ള പരാതി ലിഷ നേരത്തെ പൊലീസില്‍ നല്‍കിയിരുന്നെങ്കിലും ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. ലിഷയെ അക്രമിച്ച സംഭവത്തില്‍ പങ്കില്ലെന്ന് റോഡ് നിര്‍മാണ കമ്മറ്റി അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!