കെ.എസ്.എഫ്.ഇയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളിക്കൊണ്ട് ധനമന്ത്രി തോമസ് ഐസക്. നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തീരുമാനിക്കേണ്ടത് വിജിലന്‍സ് അല്ല അതിന് നിയമവകുപ്പുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
”കെ.എസ്.എഫ്.ഇ യുടെ പണം ദൈനംദിനം കിട്ടുന്നത് ട്രഷറിയില്‍ അടയ്ക്കാനുള്ളതല്ല. പ്രവാസി ചിട്ടിയുടെ പണം കിഫ്ബി ബോണ്ടുകളായാണ് നിക്ഷേപിക്കുന്നത്. സര്‍ക്കാര്‍ അതിന് അനുമതിയും കൊടുത്തിട്ടുണ്ട്.
കെ.എസ്.എഫ്.ഇയില്‍ പരിശോധന നടത്തിയതില്‍ തങ്ങള്‍ക്ക് പേടിയൊന്നുമില്ല. അവരുടെ സമയം കളഞ്ഞുവെന്നല്ലാതെ അതുകൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കാന്‍ പോകുന്നില്ല’, തോമസ് ഐസക് മാധ്യമങ്ങളോട് പ്രതികരിച്ചു.ഇത് നിയമത്തിന്റെ പ്രശ്‌നമാണ്. നിയമം എന്തെന്ന് വ്യാഖാനിക്കേണ്ടത് വിജിലന്‍സ് അല്ല. നിയവകുപ്പിന്റെ അനുമതിയോടുകൂടിയാണ് കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടി പണം കിഫ്ബിയുടെ ബോണ്ടിലേക്ക് നിക്ഷേപിക്കുന്നത്. ക്രമക്കേടോ കാര്യങ്ങളോ ഉണ്ടെങ്കില്‍ ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാമെന്നും തോമസ് ഐസക് പറഞ്ഞു.കെ.എസ്.എഫ്.ഇയുടെ പണം ട്രഷറിയില്‍ അടക്കേണ്ടതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ‘ഇപ്പോള്‍ നിങ്ങള്‍ എന്നോട് ചോദിച്ചത് ശുദ്ധ അസംബന്ധമാണെന്നും എത് നിയമത്തിലാണ് കെ.എസ്.എഫ്.ഇയുടെ പണം ട്രഷറിയില്‍ അടക്കണമെന്ന് പറഞ്ഞതെന്നും’ തോമസ് ഐസക് ചോദിച്ചു.