Entertainment

‘എന്റേത് ഒരു സ്ത്രീ കേന്ദ്രീകൃത കുടുംബമാണ്, വാപ്പച്ചിയുടെ മകനായതിൽ അഭിമാനം’; ദുൽഖർ സൽമാൻ

മലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. മമ്മൂട്ടി എന്ന സൂപ്പർ താരത്തിന്റെ മകനെന്ന നിലയിൽ ശ്രദ്ധനേടിയ ദുൽഖറിന്റെ സിനിമയിലെ വളർച്ച വളരെ വേ​ഗത്തിൽ ആയിരുന്നു. ഇന്ന് പാൻ ഇന്ത്യൻ താരമായി ഉയർന്ന ദുൽഖറിന് രാജ്യമൊട്ടാകെ നിരവധി ആരാധകരാണ് ഉള്ളത്. മലയാളത്തിലൂടെയാണ് സിനിമാ കരിയർ ആരംഭിച്ചതെങ്കിലും ടോളിവുഡിലും ബോളിവുഡിലും താരം തിളങ്ങി. ഇപ്പോഴിതാ തന്റെ പിതാവ് മമ്മൂട്ടിയെ കുറിച്ചും വീട്ടുകാരെ പറ്റിയും ദുൽഖർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

വാപ്പച്ചി തിരക്കുള്ള നടനായത് കൊണ്ട് അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് താൻ വളർന്നതെന്ന് ദുൽഖർ പറയുന്നു. തന്റേത് ഒരു സ്ത്രീ കേന്ദ്രീകൃത കുടുംബമാണെന്നും മമ്മൂട്ടിയുടെ മകനായതിൽ അഭിമാനിക്കുന്നുവെന്നും ദുൽഖർ പറയുന്നു. മസാല എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ദുൽഖറിന്റെ പ്രതികരണം. അഭിമുഖത്തിന്റെ പൂർണ്ണരൂപം നടൻ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്.

“ശക്തരായ സ്ത്രീകൾക്ക് ചുറ്റുമാണ് ഞാൻ വളർന്നത്. വാപ്പച്ചി വളരെ തിരക്കുള്ള മനുഷ്യനായിരുന്നു, തിരക്കുള്ള നടനായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ എന്റെ അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് വളർന്നത്. എന്റെ ഭാര്യ അമാൽ വന്നപ്പോൾ കുടുംബം കൂടുതൽ വളർന്നു. എനിക്കിപ്പോൾ എന്റെ മകളുണ്ട്. ലോക്ക്ഡൗൺ സമയത്ത്, എന്റെ 90 വയസ്സുള്ള മുത്തശ്ശിയും ഞങ്ങളോടൊപ്പം താമസിച്ചിരുന്നു. യഥാർത്ഥത്തിൽ എന്റേത് ഒരു സ്ത്രീ കേന്ദ്രീകൃത കുടുംബമാണ്”, എന്ന് ദുൽഖർ പറയുന്നു. ഞാൻ എന്റെ വാപ്പച്ചിയുടെ മകനായതിൽ അഭിമാനിക്കുകയാണ്. “അവന്റെ അച്ഛൻ ശരിക്കും അഭിമാനിക്കും” എന്നൊക്കെ ആരെങ്കിലും തന്നെക്കുറിച്ച് പറയുന്നത് കേട്ടാൽ വളരെയധികം സന്തോഷം തോന്നുമെന്നും ദുൽഖർ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!