National

നരേന്ദ്ര മോദിയെ ദേശസ്‌നേഹി എന്ന് വിശേഷിപ്പിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ

മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദേശസ്‌നേഹി എന്ന് വിശേഷിപ്പിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. മോദിയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്ന ആശയം വളരെ ശ്രദ്ധേയമാണെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ വളരെയധികം പുരോഗമിച്ചുവെന്നും പുടിൻ പറഞ്ഞു. മോസ്‌കോയിലെ വാൽഡെെ ഡിസ്‌കഷൻ ക്ലബ്ബിന്റെ 19-ാം വാർഷിക യോഗത്തിൽ സംസാരിക്കവെയാണ് മോദിയെ പുകഴ്ത്തി പുടിൻ പ്രസംഗിച്ചത്.

‘പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ സമീപ വർഷങ്ങളിൽ ഇന്ത്യയിൽ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹം യഥാർത്ഥ ദേശസ്നേഹിയാണ്. ഇന്ത്യ വികസനത്തിന്റെ കാര്യത്തിൽ വളരെയധികം പുരോഗമിച്ചു. മഹത്തായ ഒരു ഭാവി ഇന്ത്യയ്ക്ക് മുന്നിലുണ്ട്. ബ്രിട്ടീഷ് കോളനിയായിരുന്ന രാജ്യം ആധുനിക ഇന്ത്യയായി മാറിയത് വികസന പാതയിലൂടെ സഞ്ചരിച്ചുകൊണ്ടാണ്. 150 കോടിയോളം വരുന്ന ഇന്ത്യയുടെ ജനസംഖ്യയും പ്രത്യക്ഷമായ വികസനങ്ങളുടെ ഫലവും എല്ലാവരുടെയും ആദരവ് രാജ്യത്തിനു നേടിക്കൊടുക്കുന്നു,’ പുടിൻ പറഞ്ഞു.

24 വർഷങ്ങൾക്ക് ശേഷം ലഭിച്ച സീറ്റിൽ ഇത്തവണ പൊരിഞ്ഞ പോരാട്ടം ‘പതിറ്റാണ്ടുകളായി ഇന്ത്യയും റഷ്യയും സഖ്യകക്ഷികളാണ്. ഇന്ത്യയുമായി വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇരു രാജ്യങ്ങളും എല്ലായ്പ്പോഴും പരസ്പരം പിന്തുണച്ചിട്ടുണ്ട്. ഭാവിയിലും അത് അങ്ങനെ തന്നെ തുടരും. ഡൽഹിയും മോസ്‌കോയും തമ്മിലുള്ള സാമ്പത്തിക സഹകരണവും വളരുകയാണ്. ഇന്ത്യൻ കാർഷിക മേഖലയ്ക്ക് നിർണായകമായ വളം വിതരണം വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി മോദി എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിതരണം ചെയ്യുന്ന വളത്തിന്റെ അളവ് 7.6 മടങ്ങ് ആയി വർധിപ്പിക്കുകയും ചെയ്തു’ പുട്ടിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!