കോയമ്പത്തൂർ: കോയമ്പത്തൂർ കാർ സ്ഫോടനത്തിനായി രാസവസ്തുക്കൾ വാങ്ങിയത് ഓൺലൈനിൽ നിന്നെന്ന് തെളിവ് ലഭിച്ചു. കഴിഞ്ഞദിവസം അറസ്റ്റിലായ ജമേഷ് മുബീന്റെ ബന്ധു അഫ്സർ ഖാൻ്റെ ലാപ് ടോപ്പിൽ നിന്നും കൂടുതൽ തെളിവുകൾ ലഭിച്ചു.
സ്ഫോടനം നടത്തിയ ജമേഷ് മുബീൻ പലതവണ കേരളത്തിലെത്തിയെന്നും സ്ഥിരീകരണം. മെഡിക്കൽ ആവശ്യങ്ങൾക്കാണ് കേരളത്തിലെത്തിയത്. കേരളത്തിൽ ആരെയൊക്കെ കണ്ടുവെന്ന് പരിശോധിക്കുന്നു. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിന്റെ ബന്ധു ഉൾപ്പെടെ ആറു പേർ ഇതുവരെ കേസിൽ അറസ്റ്റിലായിട്ടുണ്ട്. മുഹമ്മദ് ധൽക, മുഹമ്മദ് അസറുദ്ദീൻ, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മയിൽ, മുഹമ്മദ് നവാസ് ഇസ്മയിൽ, അഫ്സർ ഖാൻ എന്നിവരണ് അറസ്റ്റിലായിരിക്കുന്നത്.
അതേസമയം കോയമ്പത്തൂർ കാർ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്ക് ഐ എസ് ബന്ധമുണ്ടെന്ന് കണ്ടെത്തി. അറസ്റ്റിലായ പ്രതി ഫിറോസ് ഇസ്മയിലിനെ 2019 -ൽ ദുബായിൽ നിന്ന് തിരിച്ചയച്ചത് ഐ.എസ്. ബന്ധത്തെ തുടർന്നാണ് വ്യക്തമായിരിക്കുന്നത്.