പാര്‍ലമെന്ററി പ്രാക്ടീസ് സ്റ്റഡീസ് പരീക്ഷ നവംബര്‍ 13ന്
കേരള നിയമസഭയുടെ കെ-ലാംപ്സ് (പാര്‍ലമെന്ററി സ്റ്റഡീസ്) നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യര്‍ ഏഴാമത് ബാച്ചിന്റെ പരീക്ഷ നവംബര്‍ 13, 14 തീയതികളില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ നടത്തും. വിശദവിവരങ്ങള്‍ www.niyamasabha.org ല്‍ ലഭ്യമാണ്.
പി.എന്‍.എക്സ്. 4067/2021
ഒഡെപെക്കില്‍ IELTS/OET പരിശീലനം
ഒഡെപെക്കിന്റെ തിരുവനന്തപുരം, എറണാകുളം അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളിലുള്ള പരിശീലനകേന്ദ്രങ്ങളില്‍ നവംബര്‍ ഒന്ന് മുതല്‍ IELTS/OET ക്ലാസുകള്‍ ആരംഭിക്കുന്നു. താല്പര്യമുള്ളവര് വിശദമായ ബയോഡാറ്റ സഹിതം അപേക്ഷിക്കുക. അപേക്ഷകള്‍ അയക്കേണ്ട ഇ -മെയിലുകള്‍. tvmodepc@gmail.com (ഫോണ്‍- 7306289397 -തിരുവനന്തപുരം), odepckochi@odepc.in (ഫോണ്‍-8606550701 -എറണാകുളം), odepcacademicsangamly@gmail.com (ഫോണ്‍- 8086112315 -അങ്കമാലി), odepcacademicscalicut@gmail.com(ഫോണ്‍-9567365032 -കോഴിക്കോട്).
പി.എന്‍.എക്സ്. 4068/2021
കരാര്‍ നിയമനം
കേരളാ ഡെവലപ്പമെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റെജിക് കൗണ്‍സിലിലേക്ക് പ്രോഗ്രാം എക്സിക്യൂട്ടീവ്, ജൂനിയര്‍ പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് കരാര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക്: www.cmdkerala.net.
പി.എന്‍.എക്സ്. 4069/2021
പ്രോജക്ട് അസിസ്റ്റന്റ് നിയമനം
എല്‍ ബി എസിന്റെ നിയന്ത്രണത്തിലുള്ള പൂജപ്പുര സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. ബി.കോം ഡിഗ്രിയും ടാലി സോഫ്ട്വെയറില് പരിജ്ഞാനമുള്ളവരെയുമാണ് തിരഞ്ഞെടുക്കുന്നത്. താത്പര്യമുള്ളവര്‍ ബയോഡാറ്റയും, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും നവംബര്‍ 6 ന് വൈകിട്ട് അഞ്ചിന് മുന്‍പായി ഡയറക്ടര്‍ ഇന്‍-ചാര്‍ജ്, സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2345627, 9539058139 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
പി.എന്‍.എക്സ്. 4070/2021
ഗ്രാജ്വേറ്റ് അപ്രന്റീസ് ടെയിനിംഗ് പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു
റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ഗ്രാജ്വേറ്റ് അപ്രന്റീസ്സ് ടെയിനിംഗ് പ്രോഗ്രാം (മെക്കാനിക്കല്‍ എന്‍ജിനിയറിങ്) ലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 30. വിശദവിവരങ്ങള്‍ക്ക് www.rcctvm.gov.in സന്ദര്‍ശിക്കുക.
പി.
ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം
ശ്രീ സ്വാതി തിരുനാള്‍ സര്‍ക്കാര്‍ സംഗീത കോളേജിലെ വോക്കല്‍ വിഭാഗത്തില്‍ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് താത്ക്കാലിക ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തില്‍ ഉത്തരവുകളക്ക് വിധേയമായി നിയമിക്കും. നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ അഞ്ചിന് രാവിലെ 10ന് കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യതകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍, പാനല്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകര്‍പ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്.
പി.എന്‍.എക്സ്. 4072/2021
8 മെഡിക്കല്‍ കോളേജുകളില്‍ ഇ ഹെല്‍ത്ത് സംവിധാനത്തിന് 10.50 കോടി; 300 സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം വിപുലീകരിക്കുന്നതിനായി 10.50 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോന്നി, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ ഡെന്റല്‍ കോളേജ് എന്നിവിടങ്ങളില്‍ നടന്നു വരുന്ന വിവിധ ഇ ഹെല്‍ത്ത് പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുകയനുവദിച്ചത്. സംസ്ഥാനത്ത് ഇതിനകം 300 ആശുപത്രികള്‍ ഇ ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു. അതില്‍ 100 എണ്ണം ഈ സര്‍ക്കാരിന്റെ കാലത്താണ് നടപ്പിലാക്കിയത്. ശേഷിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ 300 എണ്ണത്തില്‍ കൂടി ഇ ഹെല്‍ത്ത് സംവിധാനം പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
വിവര, വിനിമയ സാങ്കേതികവിദ്യ ആരോഗ്യ മേഖലയില്‍ പ്രയോജനപ്പെടുത്തുകയാണ് ഇ ഹെല്‍ത്തിലൂടെ ചെയ്യുന്നത്. ചികിത്സ, റിസര്‍ച്ച്, ആരോഗ്യ പ്രവര്‍ത്തകരുടെ പരിശീലനം, രോഗനിര്‍ണയം, പൊതുജനാരോഗ്യം നിരീക്ഷിക്കല്‍ എന്നിവയും ഉള്‍പ്പെടുത്തുന്നു. കൂടാതെ രോഗിയുടെ രോഗ വിവരങ്ങള്‍ മനസിലാക്കല്‍, വിവര വിനിമയം, പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകള്‍ തമ്മിലും സ്വകാര്യ പൊതുമേഖലകളും തമ്മിലുമുള്ള യോജിച്ച പ്രവര്‍ത്തനം, മെഡിക്കല്‍ രേഖകളുടെ കമ്പ്യട്ടര്‍വത്ക്കരണം, ഇലക്ട്രോണിക് റെഫറല്‍ സംവിധാനത്തിലൂടെ രോഗിയെ കുറിച്ചുള്ള വിവരങ്ങള്‍ പ്രാഥമിക മേഖലയില്‍ നിന്നും ദ്വിതീയ മേഖലയിലെ ചികിത്സകന് തടസമില്ലാതെ എത്തിക്കല്‍, മെഡിക്കല്‍ റെക്കാര്‍ഡുകളുടെ ഡിജിറ്റലൈസേഷന് എന്നിവയും ഉള്‍പ്പെടുന്നു.
ഒരാള്‍ ഒ.പിയിലെത്തി മടങ്ങുന്നതുവരെ എല്ലാ ആരോഗ്യ സേവനങ്ങളും ഇ ഹെല്‍ത്ത് സംവിധാനത്തിലൂടെ ഒരൊറ്റ കുടക്കീഴില് ഓണ്‍ലൈന്‍ വഴി ചെയ്യാന്‍ കഴിയുന്നു. ഒ.പി. ടിക്കറ്റ് എടുക്കാനും മുന്‍ കൂട്ടി ഒപി ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കും. ഒ.പി. ക്ലിനിക്കുകള്‍, ഫാര്‍മസി, ലബോറട്ടറി, എക്സ്റേ എന്നിങ്ങനെ എല്ലാ സേവനങ്ങള്‍ക്കും ടോക്കണ്‍ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ ക്യൂ മാനേജ്മെന്റ് സമ്പ്രദായം നടപ്പിലാക്കാന്‍ സാധിക്കും. ലാബ് പരിശോധനാക്കുറിപ്പുകളും പരിശോധനാ ഫലവും ഓണ്‍ലൈനായി നേരിട്ട് ലാബുകളിലും തിരികെ ഡോക്ടര്‍ക്കും ലഭ്യമാകുന്നു.
വ്യക്തികളുടെ സമഗ്രമായ ആരോഗ്യ രേഖകള്‍ ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയ ആശുപത്രികളില്‍ ലഭ്യമാകുന്നതിനാല്‍ കേന്ദ്രീകൃത കമ്പ്യൂട്ടറില്‍ നിന്നും മുന്‍ ചികിസാ രേഖകള്‍ ലഭ്യമാക്കി കൃത്യമായ തുടര്‍ ചികിത്സ നിര്‍ണയിക്കാന്‍ സാധിക്കുന്നു. രോഗികള്‍ക്ക് തങ്ങളുടെ ചികില്‍സാ സംബന്ധിയായ രേഖകള്‍ കൊണ്ടുനടക്കേണ്ട ആവശ്യവും ഇല്ലാതാകുന്നു. ഇതിലൂടെ കടലാസ് രഹിത ആശുപത്രി പ്രവര്‍ത്തനം സാധ്യമാക്കുന്നു.
പി.എന്‍.എക്സ്. 4075/2021
സംഗീത കോളേജില്‍ താത്കാലിക നിയമനം
ശ്രീ സ്വാതി തിരുനാള്‍ സര്‍ക്കാര്‍ സംഗീത കോളേജിലെ ഡാന്‍സ് വിഭാഗത്തില്‍ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് താത്ക്കാലിക ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കും. നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ ഒമ്പതിന് രാവിലെ 11ന് കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യതകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍, പാനല്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകര്‍പ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്.
മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി വിഹിതം അടക്കാന്‍ ഡിസംബര്‍ വരെ അവസരം
പോസ്റ്റ് ഓഫീസ് വഴി കേരള മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി വിഹിതം അടക്കുന്നതിന് ചില സാങ്കേതിക കാരണങ്ങളാല്‍ തടസ്സം നേരിടുന്നതായി ശ്രദ്ധയില്‍പെട്ടതിനാല്‍ ഒക്ടോബര്‍ അവസാന തീയതിക്കുള്ളില്‍ അടക്കേണ്ട വിഹിതം 2021 ഡിസംബറിനുള്ളില്‍ അടവാക്കിയാല്‍ മതിയെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 0495 2966577.
ഗതാഗതം നിരോധിച്ചു
പേരാമ്പ്ര – കൂരാച്ചുണ്ട് റോഡിലെ ചെമ്പ്ര പാലത്തില്‍ അടിയന്തര അറ്റകുറ്റപണി നടത്തുന്നതിനാല്‍ നവംബര്‍ ഒന്ന് മുതല്‍ ഒരു മാസത്തേക്ക് പാലത്തിലൂടെയുള്ള ഗതാഗതവും കാല് നടയാത്രയും പൂര്‍ണ്ണമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സ് സീറ്റൊഴിവ്
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പി.എസ്.സി അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സില്‍ കോഴിക്കോട് ഉപകേന്ദ്രത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്സുകള്‍ നടത്തുന്നത്. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ അഞ്ചിനകം ചേവായൂരിലുള്ള സി-ആപ്റ്റ് സബ്സെന്ററില്‍ നേരിട്ട് ഹാജരാകണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0495 2356591, 2723666 ഇ- മെയില്‍ kozhikode@captkerala.com.
ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് – പങ്കാളികളാകാന്‍ അവസരം
വിനോദ സഞ്ചാര മേഖലയിലെ അനന്തസാധ്യതകള്‍ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് എന്ന പരിപാടി നടത്തുന്നു. 2021 ഡിസംബറില്‍ ബേപ്പൂരില്‍ നടത്തുന്ന വാട്ടര്‍ഫെസ്റ്റില്‍ വിവിധ ജല കായിക വിനോദങ്ങളും മത്സരങ്ങളും ഭക്ഷ്യമേളയും കരകൗശല വിപണന മേളയും നടത്തുവാന്‍ നിശ്ചയിച്ചിട്ടുണ്ട്. വാട്ടര്‍ ഫെസ്റ്റ് മത്സരങ്ങളില്‍ പങ്കാളികളാകാന്‍ താല്പര്യമുളള സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ലഭ്യമാകുന്ന അപേക്ഷകള്‍ പ്രോഗ്രാം കമ്മറ്റിയുടെ നേതൃത്വത്തില്‍ സൂക്ഷ്മപരിശോധന നടത്തി മാനദണ്ഡങ്ങളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും. അപേക്ഷാഫോം ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റായ htttps://kozhikode.nic.in എന്ന വെബ് സൈറ്റില്‍ Events ല്‍ waterspotseventregistrationform ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷകള്‍ beyporewaterfest@gmail.com മെയിലിലേക്ക് അയക്കണം. അവസാന തീയതി നവംബര്‍ 15.
ജൂനിയര്‍ റഡിഡന്റുമാരുടെ നിയമനം
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അനസ്തേഷ്യോളജി, ഓര്‍ത്തോപീഡിക്സ്, ഇ.എന്‍.ടി, ഗൈനക്കോളജി, പള്‍മണറി മെഡിസിന്, പീഡിയാട്രിക്സ്, റേഡിയോ ഡയഗ്നോസിസ്, ഓഫ്താല്മോളജി, കമ്മ്യൂണിറ്റി മെഡിസിന് വിഭാഗങ്ങളിലെ ജൂനിയര്‍ റഡിഡന്റുമാരുടെ ഒഴിവുകളിലേക്ക് എം.ബി.ബി.എസ് ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പരമാവധി ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ, ഡിഎന്‍ബി, എം.ഡി/എം.എസ് യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. താല്പര്യമുളളവര് യോഗ്യത, ടി.സി.എം.സി രജിസ്ട്രേഷന്, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്നതിനവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പടെയുളള അപേക്ഷ ഒക്ടോബര്‍ 30ന് വൈകീട്ട് അഞ്ചിനകം hresttgmcm@gmail.com ഇ മെയിലില്‍ ലഭ്യമാക്കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പര്‍ ഉണ്ടായിരിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0483 2764056.
ക്യാഷ് അവാര്‍ഡ് നല്കുന്നു
വിമുക്തഭടന്മാരുടെയും വിമുക്തഭട വിധവകളുടെയും മക്കളില്‍ ജില്ലയില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ സംസ്ഥാന/സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+/എ1 മാര്‍ക്ക് ലഭിച്ചവര്‍ക്ക് സൈനികക്ഷേമ വകുപ്പ് മുഖേന ഒറ്റത്തവണ ക്യാഷ് അവാര്‍ഡ് നല്കുന്നു. എല്ലാ വിഷയത്തിലും എ+/എ1 നേടിയ കുട്ടികളുടെ രക്ഷിതാക്കള്‍ 2021 നവംബര്‍ മൂന്നിനകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് 0495 2771881.
കോഴിമാലിന്യ സംസ്കരണ പ്ലാന്റുകളുടെ മോണിറ്ററിങ്- അഭിമുഖം 30ന്
ജില്ലയിലെ കോഴിമാലിന്യ സംസ്കരണ പ്ലാന്റുകളുടെ പ്രവര്‍ത്തനം ജില്ലാതലത്തില്‍ നിയന്ത്രിക്കുന്നതിനും അനുമതി നല്കുന്നതിനുമുള്ള ജില്ലാതല ഫെസിലിറ്റേഷന്‍ ആന്റ് മോണിറ്ററിംങ്ങ് കമ്മിറ്റിയിലെ സാങ്കേതിക വിദഗ്ധന്റെ തസ്തികയിലേക്ക് ഒക്ടോബര്‍ 30ന് രാവിലെ 10.30 മുതല്‍ 12 വരെ ജില്ലാ ശുചിത്വമിഷന് ഓഫീസില്‍ അഭിമുഖം നടത്തും. യോഗ്യതകള്‍ – മിറ്റ്ടെക്നോളജി/സ്ളോട്ടര്‍ഹൗസ് റെന്റിംങ്ങ് പ്ലാന്റ് മേഖലയില്‍ സാങ്കേതിക പരിചയവും ഈ മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര/സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും. നിലവില്‍ സേവനം അനുഷ്ഠിക്കുന്ന/ വിരമിച്ച ഉദ്യോഗസ്ഥന്, മീറ്റ്ടെക്നോളജിയില് പ്രവിണ്യമുള്ള വെറ്റിനറി കോളേജ് യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ റാങ്കില്‍ കുറയാത്ത നിലവില്‍ സേവനം അനുഷ്ഠിക്കുന്ന/വിരമിച്ച ഉദ്യോഗസ്ഥന് എന്നിവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര് രേഖകളുമായി നേരിട്ട് അഭിമുഖത്തിന് ഹാജരാകേണമെന്ന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
സ്വകാര്യമേഖലയില്‍ തൊഴില്‍ നേടാന്‍ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം
സ്വകാര്യമേഖലയിലെ വിവിധ സ്ഥാപനങ്ങളിലേക്കുളള ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. രജിസ്ട്രേഷന് ഫീസ് 250 രൂപ. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സെന്ററില്‍ നടക്കുന്ന ജോബ്ഡ്രൈവുകളില് പങ്കെടുക്കാം. കൂടാതെ ഹ്രസ്വകാല സോഫ്റ്റ് സ്കില്‍ പരിശീലനവും കമ്പ്യൂട്ടര്‍ പരിശീലനവും സൗജന്യമായി ലഭിക്കും. പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370176 /178

