ബില്‍ഡിംഗ് &റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ജില്ലാ ക്ഷേമനിധി ഓഫീസിനു മുന്‍പില്‍ നടത്തിയ ധര്‍ണ സമരം ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ ജില്ല പ്രസിഡന്റ് പിഎം ജനാര്‍ദ്ദനന്‍ അധ്യക്ഷം വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ ജയന്ത് മുഖ്യപ്രഭാഷണം നടത്തി. മുന്‍ ഡിസിസി പ്രസിഡന്റ് കെ സി അബു, ഡിസിസി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍, ഐഎന്‍ടിയുസി ദേശീയനിര്‍വാഹക സമിതി അംഗം എംകെ ബീരാന്‍, ഫെഡറേഷന്‍ ജില്ല വര്‍ക്കിംഗ് പ്രസിഡന്റ് പിഎം ചന്ദ്രന്‍, ജനറല്‍ സെക്രട്ടറി സിദ്ധിഖ് കാക്കൂര്‍, ട്രെഷറര്‍ സതീഷ് പെരിങ്ങൊളം, എപി പീതാംബരന്‍, കെഎന്‍എ അമീര്‍, സുരേഷ് കോട്ടൂളി, സികെ ബാലന്‍, വിടി സുരേന്ദ്രന്‍, ഭാനുമതി ഗോവിന്ദാപുരം, വിഎം ചന്തുക്കുട്ടി, ടികെ നാരായണന്‍, കെ ദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ക്ഷേമനിധി ബോര്‍ഡിന്റ സാമ്പത്തിക തകര്‍ച്ചക്ക് പരിഹാരം കാണുക, പരിഹാരത്തിന്റെ ഭാഗമായി സെസ്സ് പിരിവ് ഊര്‍ജിതമാക്കുക, നിര്‍മാണ തൊഴിലാളികളുടെ പെന്‍ഷന്‍ ഉടന്‍ പുനഃസ്ഥാപിക്കുക, അര്‍ഹമായ ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടത്തിയ ധര്‍ണ സമരത്തില്‍ നിരവധി പ്രവര്‍ത്തകരും നേതാക്കളും പങ്കെടുത്തു.

