
ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം പുരോഗമിക്കവേ 55 ബൂത്തുകളിലെ പോളിങ് റദ്ദാക്കണമെന്ന് ആവശ്യവുമായി ആര്.ജെ.ഡി സ്ഥാനാര്‍ഥി രംഗത്ത്. ജാമുയി നിയമസഭാ മണ്ഡലത്തിലെ ആര്.ജെ.ഡി സ്ഥാനാര്‍ഥി വിജയ് പ്രകാശാണ് ആവശ്യവുമായി രംഗത്തെത്തിയത്.
ജാമുയിയിലെ ഈ പോളിംഗ് ബൂത്തുകളിലെ ഇവിഎമ്മുകള്‍ മാറ്റിസ്ഥാപിച്ചിട്ടും പ്രവര്‍ത്തിക്കുന്നില്ലെന്ന് വിജയ് പ്രകാശ് പറഞ്ഞു. ഇവിഎമ്മുകള്‍ പ്രവര്‍ത്തിക്കാത്തതിന് ആര്‍ജെഡി സ്ഥാനാര്‍ത്ഥി കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും കുറ്റപ്പെടുത്തി.
മുന്‍ കേന്ദ്രമന്ത്രി ദിഗ്വിജയ് സിംഗിന്റെ മകളും മുന്‍ ഷൂട്ടിങ് താരവുമായ ബിജെപി സ്ഥാനാര്‍ത്ഥി ശ്രേയസി സിംഗിനെതിരെയാണ് ആര്‍ജെഡിയുടെ വിജയ് പ്രകാശ് മത്സരിക്കുന്നത്. ദലിത്, മുസ്ലം വിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള സീറ്റിലെ സിറ്റിങ് എം.എല്‍.എയാണ് വിജയ് പ്രകാശ്.
കോവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്ത് നടക്കുന്ന ആദ്യത്തെ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പാണിത്. 16 ജില്ലകളിലെ 71 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

