National News

ബിഹാർ വിധിയെഴുതുന്നു; ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കോവിഡ് ഭീതിക്കിടെ രാജ്യത്ത് നടക്കുന്ന ആദ്യ വോട്ടെടുപ്പാണിത്. പോളിങ് ബൂത്തിൽ വോട്ടർമാരുടെ എണ്ണം കുറച്ചും അധിക സമയം അനുവദിച്ചും വോട്ടെടുപ്പ് നടപടി ക്രമങ്ങൾക്ക് പ്രത്യേക മാർഗനിർദേശങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയിട്ടുണ്ട്.മാവോയിസ്റ്റ് സ്വാധീന മേഖലകളായ ഗയയും ഔറംഗബാദും ഉൾപ്പെടെ 71 മണ്ഡലങ്ങൾ ആദ്യഘട്ടത്തിൽ വിധിയെഴുതുന്നു. 2.14 കോടി വോട്ടർമാരാണുള്ളത്. 1066 സ്ഥാനാർഥികൾ ജനവിധി തേടുന്നു.

മുൻമുഖ്യമന്ത്രി ജിതൻ റാം മാഞ്ചി, കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവ് ശ്രേയസി സിങ് എന്നിവർ ആദ്യ ഘട്ടത്തിൽ മത്സരരംഗത്തുണ്ട്.നിതീഷ് കുമാർ മന്ത്രി സഭയിലെ ആറു മന്ത്രിമാരുടെ മണ്ഡലങ്ങളിലും വോട്ടെടുപ്പ് ഇന്നാണ്.31,371 വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളുമാണ് ഒന്നാം ഘട്ടത്തിൽ സജ്ജമാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിലുള്ള 71 സീറ്റുകളിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു 35 സീറ്റുകളിൽ മത്സരിക്കുന്നു. എൻഡിഎ സഖ്യകക്ഷിയായ ബിജെപി 29 സീറ്റുകളിലും. പ്രതിപക്ഷ പാർട്ടികളായ ആർജെഡി. 42 സീറ്റുകളിലും കോൺഗ്രസ് 21 സീറ്റുകളിലും ആണ് മത്സരിക്കുന്നത്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!