Kerala

സംഘടനാബന്ധം ഉപേക്ഷിച്ചു; മുന്‍ പ്രവര്‍ത്തകന്റെ വീട്ടില്‍ അതിക്രമിച്ച് കയറി കൊടി നാട്ടി ആര്‍.എസ്.എസ്. പ്രതീകാത്മക ഇരിക്കപ്പിണ്ഡം വെച്ചതായും പരാതി

Did governmental regulations prevent RSS from hoisting national flag for 52  years? - Alt News

സംഘടനാബന്ധം ഉപേക്ഷിച്ചതിന്റെ പേരില്‍ പത്തനംതിട്ടയില്‍ മുന്‍ പ്രവര്‍ത്തകന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊടി നാട്ടിയതായും പ്രതീകാത്മക ഇരിക്കപ്പിണ്ഡം വെച്ചതായും പരാതി. പന്തളം മുളമ്പുഴ ശിവ ഭവനില്‍ എം.സി സദാശിവനാണ് ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന താന്‍ സംഘടനകളുമായി അകന്ന് മാറിയതിനെ തുര്‍ന്നാണ് ഭീഷണി ഉണ്ടായതെന്നാണ് പരാതിക്കാരന്‍ പറയുന്നത്. കൂടാതെ കുടുംബത്തിന് നേരെ ഭീഷണിസന്ദേശം മുഴക്കിയതായും പരാതിയില്‍ പറയുന്നു.

ഇന്നലെ പുലര്‍ച്ചെയാണ് പന്തളം മുളമ്പുഴ ശിവ ഭവനില്‍ എം.സി സദാശിവന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ആര്‍.എസ്.എസിന്റെ കൊടി നാട്ടിയതായും പ്രതീകാത്മക ഇരിക്കപ്പിണ്ഡം വെച്ചതായും കണ്ടെത്തിയത്. കുടുംബത്തിന് അപായസൂചന നല്‍കി കഴിഞ്ഞ ദിവസം രാത്രിയോടെ ഒരു സംഘം പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയാണ് കൊടി നാട്ടിയത്. മുറ്റത്ത് ചാണകം മെഴുകി ഉരുളി കമഴ്ത്തി ഉരുളിക്ക് മുകളിലായി ഉരുളയും ഉരുട്ടിവെച്ചിരുന്നു. 30 വര്‍ഷത്തോളം ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകനായ താന്‍ സംഘടനാബന്ധം ഉപേക്ഷിച്ചതിന് പിന്നാലെയാണ് ഭീഷണി കണക്കെ സംഭവം നടന്നതെന്ന് ശിവദാസന്‍ പറഞ്ഞു.

സംഭവം ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് ഭീഷണി മുഴക്കിയതിന് പന്തളം പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതികളെ സംബന്ധിച്ച് മറ്റ് സൂചനകളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. നാല് മാസം മുമ്പ് നമ്മുടെ നാടെന്ന പ്രാദേശിക കൂട്ടായ്മയില്‍ ചേര്‍ന്ന് ശിവദാസന്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇതിനിടയില്‍ ഇദ്ദേഹവുമായി പലവട്ടം ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കള്‍ അനുരഞ്ജന ചര്‍ച്ച നടത്തി. എന്നാല്‍ ചില സംഘടനാപ്രശ്‌നങ്ങള്‍ പരിഹരിക്കാതെ പാര്‍ട്ടിയിലേക്ക് തിരികെ മടങ്ങില്ലെന്ന നിലപാടാണ് ശിവദാസന്‍ സ്വീകരിച്ചത് . ഇതിന് പിന്നാലെ നടന്ന സംഭവം പ്രാദേശിക സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നിപ്പിന് കാരണമായിട്ടുണ്ട്. അതേസമയം സംഭവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും ചിലര്‍ ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!