Local

കോഴിക്കോട് ആര്‍ട്‌സ് കോളേജിന് അനുവദിച്ച പുതിയ കോഴ്‌സുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുക – ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട്: കോഴിക്കോട് ആര്‍ട്‌സ് കോളേജിന് മന്ത്രിസഭ തീരുമാന പ്രകാരം അനുവദിച്ച എം.എ അറബിക് , ബി.എ പൊളിറ്റിക്കല്‍ സയന്‍സ് കോഴ്‌സുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭ 02.03.2016 ലെ 8693 ആം നമ്പര്‍ പ്രകാരമാണ് കോഴിക്കോട് മീഞ്ചന്ത ഗവണ്‍മെന്റ് ആര്‍ട്‌സ് & സയന്‍സ് കോളേജിന് എം.എ അറബിക് , ബി.എ പൊളിറ്റിക്കല്‍ സയന്‍സ് കോഴ്‌സുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പ്രസ്തുത തീരുമാനം ഇതുവരെയും സര്‍ക്കാര്‍ ഉത്തരവായി ഇറക്കിയിട്ടില്ല. മന്ത്രിസഭ യോഗ തീരുമാനത്തിന്മേലുള്ള നടപടികള്‍ കൈകാര്യം ചെയ്ത പ്രസ്തുത ഫയലിന്റെ വിശദശങ്ങള്‍ ലഭ്യമല്ലെന്നും, പ്രസ്തുത ഫയല്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നുമുള്ള നിരുത്തരവാദപരമായ മറുപടിയാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂര്‍ നല്‍കിയ വിവരാവകാശത്തിന് മറുപടിയായി ഉന്നതവിദ്യാഭ്യാസ വകുപ്പില്‍ നിന്നും ലഭിച്ചത്.
നേരത്തെ മന്ത്രിസഭ തീരുമാനിച്ച പുതിയ കോഴ്‌സുകള്‍ അനുവദിച്ച് ഉടനെ സര്‍ക്കാര്‍ ഉത്തരവിറക്കുകയും അടുത്ത അധ്യയന വര്‍ഷം തന്നെ അഡ്മിഷന്‍ നടത്താന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കുകയും ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണം. മലബാര്‍ മേഖലയില്‍ സീറ്റുകളുടെ അപര്യാപ്തത കാരണം പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പഠനം നിഷേധിക്കപ്പെടുമ്പോഴും സംസ്ഥാന സര്‍ക്കാരും, ഉന്നത വിദ്യാഭ്യാസ വകുപ്പും തുടരുന്ന ഈ അവഗണനക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതൃത്വം നല്‍കും. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എം ഷെഫ്രിന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ലബീബ് കായക്കൊടി, സുഫാന ഇസ്ഹാഖ് എന്നിവര്‍ സംസാരിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!