Kerala

ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനെതിരെയുള്ള കോഴ ആരോപണത്തിൽ ആരെയും സംരക്ഷിക്കില്ല: എം വി ഗോവിന്ദൻ

ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനെതിരെയുള്ള കോഴ ആരോപണത്തിൽ ആരെയും സംരക്ഷിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മന്ത്രിയുടെ ഓഫീസ് തന്നെ അന്വേഷണം ആവശ്യപ്പെട്ടു.

കൃത്യമായ അന്വേഷണം നടക്കും.മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കൃത്യമായ അന്വേഷണം നടത്തണം. അതില്‍ പാര്‍ട്ടി വിട്ടുവീഴ്ച്ച ചെയ്യില്ല. അന്വേഷണത്തില്‍ അവ്യക്തത ഇല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പരാതിയില്‍ എന്തെങ്കിലും കഴമ്പുണ്ടോയെന്ന് അന്വേഷിക്കട്ടെ.

തെളിവുകള്‍ മാധ്യമങ്ങള്‍ അല്ല, പൊലീസ് കാണിക്കട്ടെയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.സര്‍ക്കാരിനെതിരായ സിപിഐ വിമര്‍ശനത്തോട് പ്രതികരിക്കാന്‍ എം വി ഗോവിന്ദന്‍ തയ്യാറായില്ല. വിമര്‍ശനങ്ങളില്‍ വിഷമം ഇല്ല. രണ്ടും രണ്ട് പാര്‍ട്ടിയാണ്. അവര്‍ക്ക് വിമര്‍ശിക്കാന്‍ അധികാരമുണ്ടെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!