സോഷ്യൽ മീഡിയയിലൂടെ അശ്ലീല പരാമർശങ്ങൾ നടത്തിയ യൂട്യൂബർ വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സ്. . ഇയാൾ സംഘടനയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന പേര് ഇയാൾ ദുരുപയോഗം ചെയ്തുവെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സ് കേരളാ ചാപ്റ്റർ അധികൃതർ വ്യക്തമാക്കി
ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് സംഘടന പരാതി നൽകും. കഴിഞ്ഞ ജിവസം ഇയാളുടെ പരാതിയിൽ ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു. തമ്പാനൂർ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. സംഭവത്തിൽ നേരത്തെ വിജയ് പി നായർക്ക് എതിരെ കേസ് എടുത്തിരുന്നു.

