Trending

പാര്‍ട്ടി പുനഃസംഘടനയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കാതിരിക്കാനാണ് അതൊന്നും തുറന്നു പറയാതിരുന്നതെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷന്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എം പിയുമായ കെ. മുരളീധരന്‍. പാര്‍ട്ടി പുനഃസംഘടന ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നു തുറന്നുപറഞ്ഞ അദ്ദേഹം പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കാതിരിക്കാനാണ് അതൊന്നും തുറന്നു പറയാതിരുന്നതെന്ന് മാധ്യമങ്ങളോടായി പറഞ്ഞു.

പാര്‍ട്ടി അഖിലേന്ത്യ തലത്തിലുള്‍പ്പെടെ വലിയ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മുരളീധരന്‍ കൂട്ടിചേർത്തു.ഒരേസമയം രണ്ട് പദവികള്‍ കൈകാര്യം ചെയ്യേണ്ടതില്ലെന്നും കെ. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഞങ്ങള്‍ ഇല്ലെങ്കിലും യു.ഡി.എഫ് ജയിക്കുമെന്നും, ഞങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നത് ദല്‍ഹിയിലെ കാര്യങ്ങള്‍ നോക്കാനാണെന്നും അദ്ദേഹം പറഞ്ഞു യു.ഡി.എഫിനകത്ത് നേതാക്കള്‍ക്ക് ഒരു ക്ഷാമവുമില്ല. കെ.മുരളീധരന്‍ മാറിയാല്‍ ആയിരം മുരളീധരന്‍മാര്‍ വേറെയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാന്റെയും കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷന്‍ കെ. മുരളീധരന്റെയും രാജിയില്‍ വിമര്‍ശനവുമായി മുസ്‌ലിം ലീഗുള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ രംഗത്തെത്തിയിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!