ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എന്നതിൽ വർധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,170 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യം അറുപതു ലക്ഷം കടന്നു. നിലവിൽ 60,74,703 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
മരണനിരക്കിലും രാജ്യത്തിന് ആശ്വാസമില്ല. 1,039 പേരാണ് ഇന്നലെ മാത്രം മരണപ്പെട്ടത്. ഇതോടെ മരണം 95,542 ആയി. നിലവില്‍ രാജ്യത്ത് 9,62,640 സജീവ കേസുകളാണുള്ളത്. 5,01,6521 പേര് ഇതിനോടകം രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

