Kerala

കേരളത്തോട് മതിപ്പറിയിച്ച്, കൗൺസിലറെ അഭിനന്ദിച്ച് ഗവർണർ

കേരളത്തോടും കേരളീയരോടുമുള്ള മതിപ്പ് വ്യക്തമാക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കിറ്റ്സ് വിദ്യാർഥി കൂടിയായ വാർഡ് കൗൺസിലർ എം.എ വിദ്യാമോഹനെ അഭിനന്ദിച്ചു.കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻറ് ട്രാവൽ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ടൂറിസം പഠനത്തിലെ ആഗോള ട്രെൻഡുകളെക്കുറിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് കേരളത്തിന്റെ സാക്ഷരതയെ അദ്ദേഹം പ്രകീർത്തിച്ചത്.കിറ്റ്സിൽ എം.ബി.എ വിദ്യാർഥിനിയായിരിക്കുമ്പോൾ തന്നെ സ്ഥലം വാർഡ് കൗൺസിലറുടെ ഉത്തരവാദിത്തവും നിറവേറ്റുന്ന വിദ്യ പ്രത്യേക അഭിനന്ദനമർഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.താൻ വിദ്യാർഥിയായിരുന്ന കാലത്ത് 1969 ൽ ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് അന്ന് ഉത്തർപ്രദേശിലായിരുന്ന അൽമോറയിൽ ഇൻറർ യൂണിവേഴ്സിറ്റി പരിപാടിയിൽ പങ്കെടുക്കവേയാണ് കേരളത്തിലെ ഉയർന്ന സാക്ഷരതാ നിരക്കിനേക്കുറിച്ച് ആദ്യം കേട്ടത്. അന്നുമുതൽ കേരളത്തോട് പ്രത്യേക ആദരവുണ്ടായിരുന്നു. ഇപ്പോൾ ഈ മതിപ്പ് വർധിച്ചിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.നിരവധി അന്തർദേശീയ, ദേശീയ പുരസ്‌കാരങ്ങൾ  കേരളം ടൂറിസത്തിന് നേടാനായതിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ടൂറിസം വകുപ്പിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!