ആലപ്പുഴ: പാലാ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ വിജയം ഇടതു സര്‍ക്കാരിനും പിണറായി വിജയനും കിട്ടിയ അംഗീകാരമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞവര്‍ അത് അംഗീകരിക്കണം എന്നും വെള്ളാപ്പള്ളി പറഞ്ഞു. അേധികാരത്തിനായി തറവേല കാണിക്കുന്നവര്‍ പുറത്തുനില്ക്കട്ടെയെന്ന് ജനങ്ങള്‍ ചിന്തിച്ചുവെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. നേരത്തെ പാലാ തെരഞ്ഞെടുപ്പ് വിധി സര്ക്കാരിന്രെ വിലയിരുത്തലാവുമെന്നായിരുന്നു പ്രതിപക്ഷം പറഞ്ഞിരുന്നത്.
കേരളത്തിലെ ബിജെപി നേതൃത്വം ബിഡിജെഎസിനെ വേണ്ട പോലെ പരിഗണിക്കുന്നില്ല. പാലായിലെ തോല്‍വിയെക്കുറിച്ച് ബിജെപി തന്നെ ആദ്യം പഠിക്കട്ടെ. അരൂരില്‍ ആരു ജയിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. അരൂരില്‍ ഭൂരിപക്ഷ സമുദായംഗം മത്സരിക്കണമെന്ന തന്റെ നിര്‍ദേശം ഒരു പാര്‍ട്ടിയും സ്വീകരിച്ചില്ല. ഷാനി മോള് ഉസ്മാനോട് അരൂരിലെ ജനങ്ങള്‍ക്ക് സഹതാപം ഉണ്ടാകാന്‍ സാധ്യതയില്ല. ബിഡിജെഎസ് അരൂരില്‍ നിന്ന് പിന്മാറിയാല് ആര്‍ക്കു ഗുണം ചെയ്യുമെന്ന് പറയാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.