Kerala News

യുവാവിനെ ഹോട്ടല്‍ മുറിയില്‍ നിന്ന് വിളിച്ചിറക്കി അടിച്ചുകൊന്നു;അവിഹിതമെന്ന് സംശയം

എറണാകുളം നെട്ടൂരില്‍ യുവാവിനെ ഹോട്ടല്‍ മുറിയില്‍ നിന്ന് വിളിച്ചിറക്കി അടിച്ചുകൊന്നു.നെട്ടൂർ മാർക്കറ്റ് റോഡിലെ കിങ്‌സ് റെസിഡൻസി ഓയോ റൂമിലാണ് സംഭവമുണ്ടായത്. പാലക്കാട് സ്വദേശി അജയാണ് കൊല്ലപ്പെട്ടത്. പാലക്കാട് സ്വദേശിയായ സുരേഷ് ആണ് കൃത്യം നടത്തിയത്. അജയ് കുമാറിനെ തലക്കടിച്ച് കൊലപ്പെടുത്തിക്കുകയായിരുന്നു. സുരേഷിന്‍റെ ഭാര്യയുമായി അജയിനുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിന് പിന്നിൽ എന്ന് പൊലീസ് പറയുന്നു.ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അജയ് കുമാർ.പോലീസ് എത്തി മൃതദേഹം മാറ്റിയ ശേഷമാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. നിലത്ത് വീണ അജയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം കൈയില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ആവര്‍ത്തിച്ച് തലയില്‍ അടിക്കുകയായിരുന്നു. തലയിലേറ്റ ആഴത്തിലുള്ള മുറിവുകളാണ് മരണകാരണമെന്നാണ് പോലീസ് പറയുന്നത്. പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മെഡിക്കൽ പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. അജയ് കുമാറിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!