Kerala

കെഎസ്ആര്‍ടിസിയില്‍ ബോണസും ഉത്സവബത്തയുമായി 10.26 കോടി രൂപ അനുവദിച്ചു – മന്ത്രി എ കെ ശശീന്ദ്രന്‍

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ബോണസും ഉത്സവബത്തയും നല്‍കുന്നതിന് സര്‍ക്കാര്‍ 10.26 കോടി രൂപ അനുവദിച്ചതായി ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദിവസവേതനക്കാര്‍ക്ക് എക്‌സ്‌ഗ്രേഷ്യയായി 15 ലക്ഷവും അനുവദിച്ചു. കെഎസ്ആര്‍ടിസിയില്‍ ബോണസിന് അര്‍ഹതയുള്ള 4,899 ജീവനക്കാര്‍ക്ക് 7,000 രൂപ വീതം ബോണസും ബോണസിന് അര്‍ഹതയില്ലാത്ത 24,874 ജീവനക്കാര്‍ക്ക് 2,750 രൂപ വീതം ഉത്സവബത്തയുമാണ് അനുവദിച്ചത്. 6.84 കോടി ഉത്സവബത്തക്കും 3.42 കോടി ബോണസിനുമായാണ് ചെലവഴിക്കുക. ആഗസ്റ്റ് 28 മുതല്‍ ആനുകൂല്യം വിതരണം ചെയ്ത് തുടങ്ങാന്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മറ്റൊരു പൊതുമേഖല സ്ഥാപനത്തോടും കാണിക്കാത്ത അനുകൂല സമീപനമാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയോട് കാണിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും അനുഭാവപൂര്‍വമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. പൊതുമേഖല സ്ഥാപനങ്ങള്‍ നിലനിര്‍ത്തണമെന്ന സര്‍ക്കാറിന്റെ പ്രതിബദ്ധതയോടെയുള്ള നിലപാടാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കെഎസ്ആര്‍ടിസിക്ക് ഇത്രയും പണം അനുവദിച്ചതിലൂടെ വ്യക്തമാകുന്നതെന്നും കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!