Kerala News

പെരുമ്പാവൂരില്‍ രണ്ടുനില വീട് ഇടിഞ്ഞുതാഴ്ന്ന് പതിമൂന്നുകാരന് ദാരുണാന്ത്യം

പെരുമ്പാവൂര്‍ വളയന്‍ചിറങ്ങരയില്‍ രണ്ടു നില വീടിന്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാഴ്ന്ന് പതിമൂന്നുകാരന് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന മുത്തച്ഛന്‍ കാവില്‍തോട്ടം മനയില്‍ നാരായണന്‍ നമ്പൂതിരിക്ക് ഗുരുതരമായി പരുക്കേറ്റു. ചെറുമകന്‍ ഹരിനാരായണന്‍ ആണ് മരിച്ചത്. ഇന്നു രാവിലെ ആറരയോടെയാണു നാടിനെ നടുക്കിയ അപകടം.

സംഭവസമയത്ത് വീട്ടില്‍ 7 പേര്‍ ഉണ്ടായിരുന്നു. താഴത്തെ നിലയിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. മുത്തച്ഛനും ചെറുമകനും മാത്രമാണു താഴത്തെ നിലയിലുണ്ടായിരുന്നത്. ബാക്കിയുള്ളവരില്‍ ഒരാള്‍ മുകളിലെ നിലയിലും ബാക്കിയുള്ളവര്‍ പുറത്തുമായിരുന്നു. വലിയ ശബ്ദത്തോടെ വീട് ഇടിഞ്ഞു വീഴുന്ന ശബ്ദം കേട്ടതായി സമീപവാസികള്‍ പറയുന്നു.

അപകടമുണ്ടായതോടെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു അഗ്‌നിരക്ഷാസേന എത്തിയാണ് ഭിത്തിക്കടിയില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. നാട്ടുകാരും പൊലീസുമെല്ലാം ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രണ്ടു ദിവസമായി മഴയുണ്ടായിരുന്നതിനാല്‍ ഭിത്തി ഇരുന്നതാണെന്നു കരുതുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!