തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ പാമ്പിനെ കണ്ട് ആശങ്കയിലായി യാത്രക്കാർ.ഇന്നലെ രാത്രി ട്രെയിന്‍ തിരൂരില്‍ എത്തിയപ്പോഴാണ് എസ്.5 സ്ലീപ്പര്‍കോച്ചിലെ ബെര്‍ത്തുകള്‍ക്കിടയിൽ പാമ്പിനെ കണ്ടത്.
യാത്രക്കാര്‍ ബഹളം വെച്ചപ്പോള്‍ ഒരാള്‍ പാമ്പിനെ കുത്തിപ്പിടിച്ചെങ്കിലും കൊല്ലരുതെന്ന് പറഞ്ഞ് മറ്റ് ചില യാത്രക്കാര്‍ ബഹളം വെച്ചതോടെ പിടിവിട്ടു.
ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ റെയല്‍വേ കണ്‍ട്രോള്‍ ബോര്‍ഡില്‍ വിവരം അറിയിച്ചെങ്കിലും കോഴിക്കോട്ടെത്തിയിട്ട് പരിശോധിക്കാമെന്നായിരുന്നു നിര്‍ദേശം. രാത്രി 10.15-ന് കോഴിക്കോട്ടെത്തിയ തീവണ്ടിയില്‍ പരിശോധന നടത്തി കണ്ടെത്തിയെങ്കിലും ആളുകള്‍ ബഹളം വെച്ചതോടെ പാമ്പ് വീണ്ടും തെന്നിമാറി ഇഴഞ്ഞ് നീങ്ങി.
യാത്രക്കാരെ ഇറക്കി ലഗേജടക്കം പരിശോധിച്ചെങ്കിലും അപ്പോഴേക്കും പാമ്പ് രക്ഷപ്പെട്ടിരുന്നു.പരിശോധനയ്ക്ക് ശേഷം പിന്നീട് 11.10 ന് ആണ് പ തീവണ്ടി യാത്ര തുടര്‍ന്നത്.