തിരുവനന്തപുരം : ശബരിമല വിമാനത്തവാളത്തിലെ കൺസൽട്ടൻയിയിലും അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ഭൂമി കണ്ടെത്തുന്നതിന് മുൻപ് എന്തിനു കരാർ നൽകിയെന്നും,കമ്പനിയുടെ പ്രവർത്തനം സംശയാസ്പതമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു
മുഖ്യമന്ത്രി രാജി വെക്കുകയെന്ന മുദ്രവാക്യം ഉയർത്തി കേരളത്തിലെ മുഴുവൻ കോൺഗ്രസ് ജന പ്രതിനിധികളും കോവിഡ് സാഹചര്യം കണക്കിലെടുത്ത് വീടുകളിലോ ഓഫീസുകളിലോ സത്യാഗ്രഹം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് തദ്ദേശ വകുപ്പിന് കീഴിലുള്ള കോൺഗ്രസ് ജന പ്രതിനിധികളെയും പ്രവർത്തകരെയും ഉൾപ്പെടുത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു