നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്നു സ്ഥിരീകരണം. ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടില്‍ സംശയകരമായി ഒന്നും കണ്ടെത്താനായില്ലെന്ന് കലീന ഫൊറന്‍സിക് സയന്‍സ് ലാബ്, അന്വേഷണ സംഘത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ലഭിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ശ്വാസംമുട്ടിയാണു മരണമെന്നു സ്ഥിരീകരിച്ചിരുന്നു.
ഇനി സൈബര്‍ റിപ്പോര്‍ട്ടും ഫൊറന്‍സിക് ലാബിലെ ഫിസിക്സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടും ലഭിക്കാനുണ്ട്. നടന്റെ മൊബൈല്‍ ഫോണില്‍ നിന്നുള്ള തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണു സൈബര്‍ വിഭാഗം. കഴിഞ്ഞ മാസം 14ന് ആണ് സുശാന്തിനെ ബാന്ദ്രയിലെ അപാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൊഴില്‍പരമായ വൈരാഗ്യങ്ങള്‍, വിഷാദം എന്നിവ നടനെ ആത്മഹത്യയിലേക്കു നയിച്ചു എന്ന രീതിയിലായിരുന്നു പൊലീസ് അന്വേഷണം.