Kerala kerala

ഇന്‍സ്റ്റഗ്രാമില്‍ അശ്ലീലസന്ദേശം അയച്ചു; ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമര്‍ദനം

കോഴിക്കോട്: ഇന്‍സ്റ്റഗ്രാമില്‍ അശ്ലീലസന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമര്‍ദനം. കൊടുവള്ളി സ്വദേശിയായ യുവതിക്കാണ് പൊതുറോഡില്‍ വച്ച് യുവാവിന്റെ മര്‍ദനമേറ്റത്. ഓമശേരി സ്വദേശി നിര്‍ഷാദ് ആണ് യുവതിയെ അക്രമിച്ചത്. തലയ്ക്കും കണ്ണിനും പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇരുവരും തമ്മില്‍ പരിചയക്കാരാണ്. നിര്‍ഷാദ് യുവതിക്ക് ഇന്‍സ്റ്റഗ്രാം വഴി ചിത്രങ്ങളും അശ്ലീല സന്ദേശവും അയച്ചു. യുവതി ഇത് വിലക്കിയെങ്കിലും നിര്‍ഷാദ് സന്ദേശമയക്കല്‍ തുടര്‍ന്നു. ഒടുവില്‍ യുവതി നിര്‍ഷാദിന്റെ വീട്ടിലെത്തി ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചു. അതില്‍ പ്രകോപിതനായാണ് യുവാവ് മര്‍ദിച്ചത്. യുവതിയുടെ പരാതിയില്‍ നിര്‍ഷാദിനെതിരെ കേസ് എടുത്തതായി കൊടുവള്ളി പൊലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!