ഹവേരി: കര്‍ണാടകയിലെ ഹവേരിയില്‍ മിനി ബസ് ട്രക്കില്‍ ഇടിച്ച് 13 പേര്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശിവമോഗയില്‍ നിന്ന് ബെലഗാവി യല്ലമ്മ ദേവി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്.
വെള്ളിയാഴ്ച നാല് മണിയോടെയായിരുന്നു അപകടം. നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് മിനി ബസ് ഇടിക്കുകയായിരുന്നു. മരിച്ചവരില്‍ ഏഴ് പേര്‍ സ്ത്രീകളാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.