കണ്ണൂർ: കാലവർഷം ശക്തമായതിന് പിന്നാലെ കണ്ണൂരിൽ കനത്ത മഴ. മൂന്നുമണിക്കൂറിലേറെ നിർത്താതെ പെയ്ത മഴയിൽ ജില്ലയുടെ പല ഭാഗത്തും വെള്ളം കയറി. കണ്ണൂർ മട്ടന്നൂരിൽ വിമാനത്താവള പരിസരത്തു നാലു വീടുകളിൽ ചെളിവെള്ളം കയറി. ഒന്നാം ഗേറ്റിനു സമീപം കല്ലേരിക്കരയിലെ വീടുകളിലാണ് വെള്ളം കയറിയത്. വിമാനത്താവളത്തിലെ കനാൽ വഴി പുറത്തേക്ക് ഒഴുക്കിയ വെള്ളമാണ് വീടുകളിലേക്ക് കയറിയത്.
വിമാനത്താവള പരിസരത്ത് വൈകിട്ട് നാലുമണിമുതൽ കനത്ത മഴ പെയ്തിരുന്നു. ഇത് രാത്രി ഏഴുമണിക്ക് ശേഷവും തുടർന്നു. കൃഷിസ്ഥലങ്ങളിലും വെള്ളം കയറി. തളിപ്പറമ്പ് കുപ്പത്ത് ദേശീയപാതയോട് ചേർന്ന് മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം ഏറെ നേരം തടസപ്പെട്ടു. കഴിഞ്ഞ ആറുമണിക്കൂറിനിടെ കണ്ണൂർ വിമാനത്താവളത്തിന് സമീപത്ത് 111 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. മറ്റിടങ്ങളിൽ ഇതേ സമയത്ത് 76.5 മില്ലിമീറ്റർ മഴയും ലഭിച്ചിട്ടുണ്ട്.

കടൽ ഉൾവലിഞ്ഞ് വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയുള്ളതിനാൽ മുഴപ്പിലങ്ങാട് ബീച്ചിലേക്കുളള വാഹനങ്ങളുടെ പ്രവേശനവും നിരോധിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിനോദസഞ്ചാരികൾ ബീച്ചിലേക്കുളള സന്ദർശനം ഒഴിവാക്കണമെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു.