Kerala

പാസ്സ്പോർട്ടും പണവും നഷ്ടപ്പെട്ട് മനസിന്റെ താളം തെറ്റി ഷാർജയിലെ തെരുവിൽ അലഞ്ഞു നടന്ന കുന്ദമംഗലം സ്വദേശിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

കോഴിക്കോട് : കുന്ദമംഗലം ഒഴയാടി, ഒറ്റപ്പിലാക്കിൽ സ്വദേശിയെ നാട്ടിലെത്തിക്കാൻ ശ്രമിക്കുകയാണ് ഒരു പറ്റം മനുഷ്യ സ്നേഹികളായ പ്രവാസി സുഹൃത്തുക്കൾ. കഴിഞ്ഞ ദിവസം മനസ്സിന്റെ താളം തെറ്റി അലയുന്ന ഇദ്ദേഹത്തിന്റെ വിവരങ്ങൾ പ്രവാസി മലയാളികൾ പുറത്ത് വിട്ടിരുന്നു.


ഇദ്ദേഹം കഴിഞ്ഞ ഏപ്രിൽ 12 ന് വിദേശത്തേക്കായി വിസിറ്റിംഗ്‌ വിസയിൽ പോയതാണ് എന്നാൽ മാസങ്ങൾക്കിടയിൽ കോവിഡ് വലിയ രീതിയിലുള്ള പ്രതിസന്ധി സൃഷ്ടിച്ചു. ഒടുവിൽ തെരുവിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കേണ്ട ഗതികേടായി ഒപ്പം ചില മാനസിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിക്കുകയുണ്ടായി. ഇത് ശ്രദ്ധയിൽ പെട്ട മലയാളികൾ താമസ സൗകര്യവും കിടക്കാൻ ഇടവും നൽകിയെങ്കിലും അദ്ദേഹം അത് തിരസ്കരിച്ചു.

കോവിഡ് കാരണം നിലവിലെ സാഹചര്യത്തിൽ ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത അവസ്ഥ നിലനിൽക്കുന്നുണ്ട്. കയ്യിലുണ്ടായിവരുന്ന പാസ്സ്പോർട്ടും, പണവും നഷ്ടപെട്ടതായി ഇദ്ദേഹം പറയുന്നു. ഈ കാരണത്താൽ നാട്ടിലേക്ക് മടങ്ങാൻ നിലവിൽ ചില തടസ്സങ്ങൾ നേരിടുന്നെങ്കിലും പ്രവാസി സുഹൃത്തുക്കൾ അതിനുള്ള പരിശ്രമത്തിലാണ്.

നാട്ടിലിരിക്കെ കുറ്റിക്കാട്ടൂർ റൂട്ടിൽ ബസ്സ് ഡ്രൈവറായ ജോലി ചെയ്തിരുന്ന ഇദ്ദേഹം നിർധനായ ഒരു കുടുംബത്തിന്റെ അത്താണിയാണ്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം വിദേശത്തേക്ക് പോവുകയായിരുന്നു. ഭാര്യയും,അമ്മയും,സഹോദരനും രണ്ടു കുട്ടികളുണ്ട്, നിയമ നടപടികൾ പാലിച്ചു കൊണ്ട് അടുത്ത് തന്നെ നാട്ടിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹത്തെ സംരക്ഷിക്കുന്ന സന്നദ്ധ സംഘടനയും പ്രവർത്തകരും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!