കൊടുവള്ളി :ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ‘ലഹരി ഉപേക്ഷിക്കൂ, മനുഷ്യനാകൂ’ എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാംപയിന്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ കൊടുവള്ളി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അങ്ങാടിയില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു.
ലഹരി ഉപയോഗത്തിനും വര്‍ധനവിനുമെതിരെ ഡിവൈഎഫ്‌ഐ മേഖലാ തലത്തില്‍ ബഹുജന പങ്കാളിത്തത്തോടെ ജനകീയ ജാഗ്രതാ സമിതികള്‍ രുപീകരിച്ച് വരുകയാണ്. ബിജുലാല്‍ ,ഹക്കീം വെണ്ണക്കാട്, മിഥുന്‍ തുടങ്ങിയവര്‍ പങ്കെടുത്തു