“ഭൂമിയിൽ ജനിച്ച ഒരേ ഒരു താരമാണ് മമ്മൂട്ടി, സ്നേഹത്തിനും, ചേർത്തു നിർത്തലിനും, നല്ല വാക്കുകൾക്കും നന്ദി

0
373

മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ വലിയ ആരാധകനാണ് സംവിധായകൻ ജൂഡ് ആന്റണി. പ്രളയത്തെ പ്രമേയമാക്കി ജൂഡ് ഒരുക്കി 2018 എന്ന ചിത്രം തിയേറ്ററുകളിൽ വിജയം കൊയ്യുമ്പോൾ ഇഷ്ട നടനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ജൂഡ്. “ഭൂമിയിൽ ജനിച്ച താരമാണ് മമ്മൂട്ടി എന്നാണ് ജൂഡ് ചിത്രം പങ്കുവച്ച് കുറിച്ചത്.“

ആകാശത്തല്ലാതെ ഈ ഭൂമിയിൽ ജനിച്ച ഒരേ ഒരു താരം. പച്ചയായ മനുഷ്യൻ, നന്ദി മമ്മൂക്ക ഈ സ്നേഹത്തിനു , ചേർത്തു നിർത്തലിന് , നല്ല വാക്കുകൾക്ക്” ജൂഡിന്റെ വാക്കുകളിങ്ങനെ. മമ്മൂട്ടിയ്‌ക്കൊപ്പം പൊട്ടിച്ചിരിക്കുന്ന ചിത്രങ്ങളാണ് ജൂഡ് പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് ഈ ചിത്രങ്ങൾ.

ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ചിങ്ങിനിടെ സംവിധായകന്റെ മുടിയെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ജൂഡിന് തലയിൽ മുടി ഇല്ലെന്നേയുള്ളു, ബുദ്ധിയുണ്ടെന്നായിരുന്നു ടീസർ ലോഞ്ചിങ്ങിനിടെ മമ്മൂട്ടി പറഞ്ഞത്.

ജൂഡിനെ മമ്മൂട്ടി ബോഡി ഷെയ്മിങ് നടത്തിയെന്ന രീതിയിലുള്ള ചർച്ചകളും വിമർശനകളുമാണ് പിന്നീട് ഉയർന്നത്. അതിനിടയിൽ, പ്രസ്തുത വിഷയത്തിൽ മമ്മൂട്ടി ഖേദവും പ്രകടിപ്പിച്ചിരുന്നു. ഇതിനു മുൻപും മമ്മൂട്ടിയുടെ രസകരമായ ചിത്രങ്ങൾ ജൂഡ് പങ്കുവച്ചിട്ടുണ്ട്. ‘കൂട്ടുകാരനാ പേര് മമ്മൂട്ടി’ എന്ന ക്യാപ്‌ഷനോട് കൂടിയാണ് ജൂഡ് ചിത്രം പങ്കുവച്ചിരുന്നത്. മാസ്കും ധരിച്ചു കൂളിംഗ് ഗ്ലാസും വെച്ചു നിൽക്കുന്ന മമ്മൂട്ടിയായിരുന്നു ചിത്രത്തിൽ ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here