താത്തൂര്‍ ഭാഗത്ത് വെച്ച് കഴിഞ്ഞ ഏപ്രില്‍ രണ്ടിന് രാത്രി അവസാന ട്രിപ്പ് യാത്രക്കാരുമായി പോകുകയായിരുന്ന ഫയാസ് ബസ്സിന്റെ ചില്ല് എറിഞ്ഞു തകര്‍ത്ത കേസ്സിലെ പിടികൂടാനുണ്ടായിരുന്ന പ്രതി മുക്കം അഗസ്ത്യമുഴി താഴക്കോട് സ്വദേശി ആയ അശ്വിന്‍ എം. ( 23 ) എന്നയാളെ മാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസ്സില്‍ അഹമ്മദ് ബിന്‍ഷാദ് എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരുന്നത്. പ്രതി മറ്റൊരു ബസ്സിലെ ജീവനക്കാരനാണ്. SI. വേണുഗോപാല്‍, ASI. കൃഷ്ണന്‍, മോഹനന്‍ എന്നിവരാണ് കേസന്വേഷിക്കുന്നത്.