National

മണിപ്പൂരിലെ ആറ് പോളിങ് കേന്ദ്രങ്ങളില്‍ വീണ്ടും വോട്ടെടുപ്പ്; റീപോളിങ് ഏപ്രില്‍ 30ന്

ഇംഫാല്‍: ഔട്ടര്‍ മണിപ്പൂരിലെ ആറ് പോളിങ് കേന്ദ്രങ്ങളില്‍ ഏപ്രില്‍ 30ന് വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. ഉഖ്രുല്‍, ചിങ്ങായി, കരോങ് എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ ആറ് കേന്ദ്രങ്ങളിലാണ് വീണ്ടും വോട്ടെടുപ്പ് നടക്കുക. ഏപ്രില്‍ 26ന് നടന്ന വോട്ടെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലും വിവിപാറ്റ് സംവിധാനങ്ങളിലും കൃത്രിമം നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് നിര്‍ദേശം.

ഈ കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പ് അസാധുവാണെന്ന് മണിപ്പൂര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രദീപ് കുമാര്‍ ഝാ അറിയിച്ചു. രാവിലെ ഏഴ് മുതല്‍ വൈകീട്ട് നാല് വരെയാകും വോട്ടെടുപ്പ്.

19 പോളിങ് കേന്ദ്രങ്ങളില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മണിപ്പൂര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തയച്ചിരുന്നു. ഇന്നര്‍ മണിപ്പൂര്‍, ഔട്ടര്‍ മണിപ്പൂര്‍ എന്നിങ്ങനെ രണ്ട് ലോക്സഭാ മണ്ഡലങ്ങളാണ് മണിപ്പൂരിലുള്ളത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!