Kerala Local

കോഴിക്കോട് ബെംഗളൂരുവിൽ നിന്ന് സ്ത്രീകളെ എത്തിച്ച് ലോഡ്ജുകളിൽ പാർപ്പിച്ച് പെൺവാണിഭം; 2 പേര്‍ അറസ്റ്റിൽ

കോഴിക്കോട്∙ ബെംഗളൂരുവിൽ നിന്ന് സ്ത്രീകളെ കടത്തിക്കൊണ്ടുവന്ന് നഗരത്തിലെ വിവിധ ലോഡ്ജുകളിൽ പാർപ്പിച്ച് പെൺവാണിഭം നടത്തിയ രണ്ടംഗ സംഘത്തെ കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വള്ളിക്കുന്ന് സ്വദേശി സനീഷ്, പാലക്കാട് ആലത്തൂർ സ്വദേശി ഷമീർ എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഇവർക്കൊപ്പം ഇടപാടുകാരായി ലോഡ്ജിൽ എത്തിയിരുന്ന മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് കോടതി ജാമ്യം നൽകി. കടത്തിക്കൊണ്ടുവന്ന ബെംഗളൂരു സ്വദേശികളായ രണ്ടു സ്ത്രീകളെ കോടതി മുമ്പാകെ ഹാജരാക്കി ബന്ധുക്കളെ ഏൽപ്പിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു പെൺവാണിഭസംഘം പിടിയിലായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!