International

പ്ലാസ്റ്റിക് സർജറി, പിന്നാലെ ഹൃദയാഘാതം; മോഡൽ ക്രിസ്റ്റീന അന്തരിച്ചു…

കലിഫോർണിയ: രാജ്യാന്തര റിയാലിറ്റി താരവും മോഡലുമായ കിം കർദാഷിയാനുമായുള്ള രൂപസാദൃശ്യത്തെത്തുടർന്ന് പ്രശസ്തയായ ഒൺലിഫാൻസ് മോഡൽ ക്രിസ്റ്റീന ആഷ്ടെൻ ഗോർകാനി അന്തരിച്ചു. പ്ലാസ്റ്റിക് സർജറിക്കു പിന്നാലെ ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം. 34 വയസ്സായിരുന്നു. സമൂഹമാധ്യമങ്ങളിൽ ആഷ്ടെൻ ജി ഓൺലൈൻ എന്നറിയപ്പെട്ട അവർക്ക് ഇൻസ്റ്റഗ്രാമിൽ 6.20 ലക്ഷത്തിലേറെ ഫോളോവേഴ്സാണുള്ളത്.

ഏപ്രിൽ 20 നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. മരണവിവരം ഇൻസ്റ്റഗ്രാമിലൂടെയും ‘ഗോഫണ്ട്മി’ പേജിലൂടെയുമാണ് കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചത്. ക്രിസ്റ്റീനയുടെ സംസ്കാരച്ചടങ്ങിനായി പണം സമാഹരിക്കുന്നതിനാണ് ‘ഗോഫണ്ട്മി’യിൽ കുടുംബാംഗങ്ങൾ പേജ് തുടങ്ങിയത്. മേയ് നാലിനാണ് ക്രിസ്റ്റീനയുടെ സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. ക്രിസ്റ്റീനയുടെ പ്ലാസ്റ്റിക് സർജറിയുമായി ബന്ധപ്പെട്ടാണ് മരണം സംഭവിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ഇഷ്ടതാരങ്ങളുമായുളള രൂപസാദൃശ്യം വർധിപ്പിക്കാൻ പ്ലാസ്റ്റിക് സർജറിയും മറ്റും നടത്തി മരണത്തിനു കീഴടങ്ങുന്നതിൽ സമാനമായ ഒരു സംഭവമുണ്ടായി ഒരാഴ്ച പിന്നിടുന്നതിനിടെയാണ് ക്രിസ്റ്റീനയുടെ മരണം. കനേഡിയൻ നടൻ സെയിന്റ് വോൺ കൊലുസിയാണ് കഴിഞ്ഞ ആഴ്ച ഇത്തരത്തിൽ ഒരു സൗന്ദര്യവർധക ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ ഇൻഫെക്‌ഷനെത്തുടർന്ന് മരണത്തിനു കീഴടങ്ങിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!