Local

എക്സൈസ് സ്പെഷൽ സ്ക്വാഡ് റെയ്ഡ് തുടരുന്നു: 100 ലിറ്റർ വാഷ് പിടിച്ചെടുത്തു; പ്രതിക്കെതിരെ കേസെടുത്തു

കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെൻറ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ കൊമ്മേരി എരവത്ത് കുന്ന് അമ്മഞ്ചേരി മീത്തൽ ചന്ദ്രകാന്തത്തിൽ ഗണേഷ്.ആർ എന്നയാളുടെ പേരിൽ 100 ലിറ്റർ വാഷ് സൂക്ഷിച്ച് വച്ചതിന് സർക്കിൾ ഇൻസ്പെക്ടർ പി.സജിത്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ടിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് വീടിനടുത്ത് വച്ച് വാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ കണ്ടെത്തിയത്.പ്രതി കുറച്ച് ദിവസമായി എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടിപ്പോയതിനാൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല . കോഴിക്കോട് റെയിഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ കുറിച്ചു അനേഷണം നടത്തി വരുന്നു..പരിശോധനാ സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ബിനീഷ് കുമാർ, അനിൽ ,ഫെബിൻ എൽദോസ് എന്നിവർ ഉണ്ടായിരുന്നു.വ്യാജമദ്യ നിർമാണം തടയുന്നതിന് സ്പെഷൽ സ്ക്വാഡ് നിരന്തര പരിശോധന ജില്ലയിൽ നടത്തി വരുന്നതിന്റെ ഭാഗമായി ഇക്കാലയളവിൽ 31 കേസുകളിൽ നിന്നായി നാലായിരത്തിലധികം ലിറ്റർ വാഷ് കണ്ടെടുത്തിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!