കോഴിക്കോട് കോടതിയിലും, കുന്ദമംഗലം കോടതിയിലും പ്രവര്‍ത്തിക്കുന്ന കോവിഡ് പ്രയാസം മൂലം ബുദ്ധിമുട്ടിലായ കുന്ദമംഗലം മേഖലയിലെ വക്കീല്‍ ഗുമസ്തന്‍ മാര്‍ക്ക് വിതരണം ചെയ്യാന്‍ പച്ചക്കറി കിറ്റ് കേരള അഡ്വക്കേറ്റ് അസോസിയേഷന്റെ നേതാക്കളെ ഏല്‍പ്പിച്ചു. കുന്ദമംഗലം അസോസിയേഷന്‍ ഓഫീസിന് നടന്ന ചടങ്ങില്‍ അഡ്വ.ഷമീര്‍ കുന്ദമംഗലം വിതരണോദ്ഘാടനം ചെയ്തു. മുരളി കുന്ദമംഗലം, നാസര്‍, രാധാകൃഷ്ണന്‍, ദേവന്‍, അസീസ് ചേരിഞ്ചാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തൊഴിലാളികള്‍ക്ക് ആശ്വാസമായി INTUC യുവജന വിഭാഗത്തിന്റെ പച്ചക്കറി കിറ്റ്

കുന്ദമംഗലത്തെ ഓട്ടോ തൊഴിലാളികള്‍ക്ക് ആശ്വാസമായി INTUC യുവജന വിഭാഗം രണ്ടാം ഘട്ട പച്ചക്കറി കിറ്റ് വിതരണം ചെയ്തു. യുവജന വിഭാഗം ജില്ലാ ഉപാധ്യക്ഷന്‍ അഡ്വ: ഷമീര്‍ കുന്ദമംഗലം വിതരണം ഉദ്ഘാടനം ചെയ്തു. ഓട്ടോ സെക്ഷന്‍ പ്രസിഡണ്ട് വിനോദ് കാരയില്‍, ഗോപി കല്ലറ, വിനോദ് പൊയില്‍ത്താഴം, ഷിനോദ്, INTUC മണ്ഡലം പ്രസിഡണ്ട് റെജിന്‍ ദാസ് തുടങ്ങിയവര്‍ വിതരണത്തിന് നേതൃത്വം നല്‍കി

