Entertainment Trending

‘നിങ്ങള്‍ എന്നും എപ്പോഴും എന്റെ കണ്ണില്‍ ഗോട്ട്’; വിജയാശംസകള്‍ നേര്‍ന്ന് സുപ്രിയ

പൃഥ്വിരാജ് നായകനാകുന്ന ‘ആടുജീവിതം’ ഇന്ന് തീയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന് വിജയാശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോന്റെ വികാരനിര്‍ഭരമായ കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ആടുജീവിതത്തിനൊപ്പമുള്ള പൃഥ്വിരാജിന്റെ 16 വര്‍ഷങ്ങളെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് അറിയില്ല. പൃഥ്വിരാജ് കടന്നു പോയ അതികഠിനമായ സാഹചര്യങ്ങള്‍ക്ക് സാക്ഷിയാണെന്നും സുപ്രിയ കുറിപ്പില്‍ പറഞ്ഞു. തന്റെ കണ്ണില്‍ എന്നും പൃഥ്വിയാണ് ‘ഗോട്ട്’ (ഗ്രേറ്റ് ഓഫ് ഓള്‍ ടൈം) എന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.

ആടുജീവിതത്തിന്റെ ചിത്രീകരണത്തിനിടെ മകള്‍ അലംകൃതയ്ക്കും പൃഥ്വിരാജിനുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സുപ്രിയയുടെ കുറിപ്പ്.

സുപ്രിയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പ്

‘നാളെ അവസാനിക്കാന്‍ പോകുന്ന പതിനാറ് വര്‍ഷത്തെ യാത്രയെ നിങ്ങള്‍ എന്ത് വിളിക്കും? 2006 നവംബര്‍ മുതല്‍ പൃഥ്വിയെ എനിക്കറിയാം. 2011ല്‍ അദ്ദേഹത്തെ വിവാഹം കഴിച്ച് കൂടെ തന്നെയുണ്ട്. ഈ കാലഘട്ടത്തിനിടയില്‍ അദ്ദേഹം നിരവധി സിനിമകളിലൂടെ യാത്ര ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മുമ്പൊരിക്കലും അദ്ദേഹത്തെ ഇങ്ങനെ കണ്ടിട്ടില്ല. ഭ്രാന്തമായ ഉപവാസ ദിവസങ്ങളിലൂടെ കടന്നുപോകുന്ന നിങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്, നിങ്ങള്‍ നിരന്തരം വിശന്നിരിക്കുന്നതിനും നിങ്ങളുടെ ഭാരം കുറയുന്നതിനും ഞാന്‍ സാക്ഷിയാണ്.

നിങ്ങള്‍ വളരെ ക്ഷീണിതനും ബലഹീനനും ആയിരുന്നു. ലോകം മുഴുവന്‍ കോവിഡ് കാലത്ത് ഒരുമിച്ചിരിക്കുമ്പോള്‍ നമ്മള്‍ വേര്‍പിരിഞ്ഞിരുന്നു. മരുഭൂമിയിലെ ക്യാംപില്‍ വിലയേറിയ നിമിഷങ്ങളില്‍ നമ്മള്‍ നെറ്റ് കോളിലൂടെ സംസാരിച്ചു. മറ്റ് ഭാഷകളില്‍ ലഭിക്കേണ്ടിയിരുന്ന നിരവധി അവസരങ്ങള്‍ ഈ ഒരു സിനിമ കാരണം നിങ്ങള്‍ ഉപേക്ഷിച്ചു. നിങ്ങള്‍ ഈ സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ബുദ്ധിമുട്ടുകള്‍ക്കിടയിലും നിങ്ങള്‍ കലയില്‍ മാത്രം ശ്രദ്ധിച്ചു. കലയ്ക്കും നിങ്ങള്‍ക്കായി നിലകൊള്ളുന്ന എല്ലാത്തിനും വേണ്ടി നിങ്ങള്‍ തിരഞ്ഞെടുത്ത യാത്രയാണിത്.

മനസ്സും ശരീരവും ആത്മാവും ഒരുപോലെ സമര്‍പ്പിച്ച് ഒരു മനുഷ്യന്റെ ജീവിതയാത്ര ആത്മാവ് ഉള്‍ക്കൊണ്ട് സ്‌ക്രീനിലെത്തിക്കാന്‍ ബ്ലെസി എന്ന മനുഷ്യനോടും മറ്റുള്ളവരോടും ഒപ്പം നിങ്ങള്‍ നിലകൊണ്ടു. നാളെ (മാര്‍ച്ച് 28) നിങ്ങളുടെ എല്ലാ പരിശ്രമങ്ങളും ഫലപ്രാപ്തിയിലെത്തുമ്പോള്‍ എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ കാണിച്ച ആത്മസമര്‍പ്പണം സമാനതകളില്ലാത്തതാണ്. ഈ മനോഹരമായ കലാസൃഷ്ടിക്ക് എന്റെയും നിങ്ങളെ സ്‌നേഹിച്ച് ഒപ്പം നില്‍ക്കുന്ന എല്ലാവരുടെയും സ്‌നേഹവും ആശംസയും നേരുന്നു. നിങ്ങള്‍ എന്നും എപ്പോഴും എന്റെ കണ്ണില്‍ ഗോട്ട് (G.O.A.T) ആണ്.’

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!