National News

ജാമിയ മിലിയ സംഘർഷം; 11 പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി നടപടിയിൽ ഹൈക്കോടതി മാറ്റം വരുത്തി

ജാമിയ മിലിയ സർവകലാശാല സംഘർഷത്തിൽ ഷർജിൽ ഇമാം അടക്കം 11 പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി നടപടിയിൽ മാറ്റം വരുത്തി ഹൈക്കോടതി. ഒമ്പത് പ്രതികൾക്ക് എതിരെ കലാപം, അനധികൃത സംഘം ചേരൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകൾ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൂടാതെ, സമാധാനപരമായി ഒത്തു ചേരാനുള്ള അവകാശം നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നും പൊതുമുതൽ നശിപ്പിക്കാനോ സമാധാനം തകർക്കാനോ ആർക്കും അവകാശമില്ലെന്നും ഡൽഹി ഹൈക്കോടതി പറഞ്ഞു. അതേസമയം കേസിൽ ആസിഫ് തൻഹയ്ക്ക് എതിരെയുള്ള ചില കുറ്റങ്ങൾ ഒഴിവാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിൽ ജെഎൻയു വിദ്യാർത്ഥികളായ ഷർജിൽ ഇമാം ഉൾപ്പെടെയുള്ള 11 പ്രതികളെ കേസിൽ വിചാരണ കോടതി വെറുതെ വിട്ടിരുന്നു ഈ വിധിക്കെതിരെ പോലീസ് ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. പ്രതികളെ വിട്ടയച്ച വിധിയിൽ വിചാരണക്കോടതിക്ക് തെറ്റ് പറ്റിയെന്നും തെളിവുകൾ കണക്കിലെടുത്തില്ലെന്നും പോലീസ് വാദിച്ചിരുന്നു. ദില്ലി സാകേത് കോടതിയാണ് ഷർജിൽ ഇമാം ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ടത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!