Entertainment

ലോൺ കാരണം എത്രയോ ബാങ്ക് കാരുടെ വീട്ടിൽ താൻ പോയിട്ടുണ്ട്, ഇന്ന് അവർ എനിക്കായ് വീട്ടുമുറ്റത്തു വന്നു നിൽക്കുന്നു: രശ്മി ആർ നായർ

സോഷ്യൽ മീഡിയയിൽ വിമർശകരും അതോടൊപ്പം തന്നെ ആരാധകരും ഒക്കെയുള്ള ഒരു താരമാണ് രശ്മി ആർ നായർ. സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ വിവരങ്ങളും തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. രശ്മി ആർ നായർ ഫോട്ടോഷൂട്ടുകളിലൂടെയും മറ്റുമാണ് കൂടുതൽ വരുമാനം ഉണ്ടാക്കുന്നത്. എന്നാൽ ഇപ്പോൾ രശ്മി നായർ ചില കാര്യങ്ങൾ തുറന്നു പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

തന്റെ കഴിഞ്ഞകാല ജീവിതത്തെ കുറിച്ചാണ് രശ്മി നായർ പറയുന്നത്.സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ഇക്കാര്യത്തെക്കുറിച്ച് താരം പറഞ്ഞിരുന്നത്. താരം പറയുന്നത് ഇങ്ങനെയാണ്. ജീവിതത്തിലെ പ്രതിസന്ധികളും ഇപ്പോഴത്തെ മികച്ച അവസ്ഥയുമാണ് പറയുന്നത്. ഏഴുവർഷം മുൻപ് ഞാൻ 100 രൂപ തികച്ചെടുക്കാൻ ഇല്ലാത്തതുകൊണ്ട് ഉച്ചയ്ക്ക് ഊണ് കഴിക്കാൻ കഴിയാതെ വൈകിട്ട് വീട്ടിൽ വന്ന് ചോറ് വെക്കുന്നത് വരെ വിശന്നു ഇരുന്നിട്ടുണ്ട്.

ക്ലാസ്സാണ് വിശപ്പ് രഹിത വയർ മുതൽ സകല പ്രിവിലേജ്ജിന്റെ അടിസ്ഥാനം എന്ന് ഞാൻ ജീവിതത്തിൽ മനസ്സിലാക്കിയ മാസങ്ങളായിരുന്നു അത്. ഒരു സഹകരണ ബാങ്കിൽ ഉണ്ടായിരുന്ന ഒരു ലോൺ അടയ്ക്കാൻ കഴിയാതെ ബോർഡിലുള്ള പലരുടെയും വീട്ടുപടിക്കൽ പോയി ഞാൻ അവധി ചോദിച്ചു നിന്നിട്ടുണ്ട്. ഇന്ന് മിനിമം അഞ്ചു സഹകരണ ബാങ്ക് പ്രസിഡണ്ടുമാർ മാർച്ച് മാസം ടാർഗറ്റ് തികയ്ക്കാൻ എന്റെ വീട് തേടി എത്താറുണ്ട്. ഇൻകം ടാക്സ് മുതൽ മാപ്രകളുടെ പ്രിയപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വരെ ഞാൻ ഡയറക്ടർ ആയ കമ്പനികളുടെ കണക്കുകൾ നോട്ടീസ് തന്നു വിളിച്ചുവരുത്തി ഇഴകീറി പരിശോധിക്കാറുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!