Kerala kerala Local

രാമനാട്ടുകരയില്‍ വീണ്ടും ലഹരിവേട്ട; നാല് കിലോ കഞ്ചാവ് പിടികൂടി; മലപ്പുറം സ്വദേശി അറസ്റ്റില്‍

കോഴിക്കോട് :രാമാനാട്ടുകര ഭാഗത്ത് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഒരാളെ പിടികൂടി. മലപ്പുറം സ്വദേശി കൊളത്തൂര്‍ പടപറമ്പ് കപോടത്ത് ഹൗസില്‍ മുനീര്‍ കെ (34) നെ കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും ഫറോക്ക് എസ് ഐ ആര്‍ എസ് വിനയന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പോലീസും ചേര്‍ന്ന് പിടികൂടി.

ഫറോക്ക് , രാമാനാട്ടുകര ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് യുവാക്കളെയും, വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിവരത്തില്‍ ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മലപ്പുറം ഭാഗത്തു നിന്നും ഗുഡ്‌സ് ഓട്ടോയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവ് പിടികൂടിയത് വിപണിയില്‍ ഗ്രീന്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന രണ്ട് ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് പിടിക്കൂടിയത്. കഴിഞ്ഞ ദിവസം 105 ഗ്രാം എം ഡി എം എ യായി ബി.ബി.എ വിദ്യാര്‍ത്ഥി മലപ്പുറം സ്വദേശി ശ്രാവണ്‍ സാഗറിനെ രാമാനാട്ടുകര ഫ്‌ലൈ ഓവറിനു താഴെ വച്ച് പിടി കൂടിയിരുന്നു.
ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് സിറ്റിയിലെ ബസ്സ്റ്റാറ്റുകള്‍ വിദ്യാലയ ങ്ങളുടെ പരിസരം റെയില്‍വെ സ്റ്റേഷന്‍ പരിസരം , അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കോഴിക്കോട് സിറ്റി ഡാന്‍സാഫിന്റെ നിരീക്ഷണം ഉണ്ടാകുമെന്നും , ലഹരിമരുന്ന് ഉപയോഗിക്കുന്നവരെയും , വില്‍പനക്കാരെയും പിടികൂടുമെന്നും നാര്‍ക്കോടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഗഅ ബോസ് പറഞ്ഞു.

ഡാന്‍സാഫ് എസ്. ഐ മാരായ മനോജ് ഇടയേടത്ത് , അബ്ദുറഹ്‌മാന്‍ കെ, എ.എസ്.ഐ അനീഷ് മൂസേന്‍വീട് , അഖിലേഷ് കെ, ശ്രീശാന്ത് എന്‍.കെ , അഭിജിത്ത് പി, അതുല്‍ ഇ.വി , ഫറോക്ക് സ്റ്റേഷനിലെ സനൂപ് , സുമേഷ്, ശന്തനു എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!