ചെന്നൈയിൽ ട്രാക്ക് മുറിച്ചു കടക്കവേ ട്രെയിൻ തട്ടി മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച ഉച്ചയോടെ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ സൈക്കോളജി വിദ്യാർഥിനിയായ നിഖിത ( 19) ആണ് മരണപ്പെട്ടത്. കൊല്ലം സ്വദേശിനിയായ നിഖിത, താംബരം എം സി സി കോളജിലാണ് പഠിച്ചിരുന്നത്. ഹെഡ്‌ഫോണിൽ സംസാരിച്ചു കൊണ്ടു ട്രാക്ക് മുറിച്ചു കടന്നതാണ് അപകടത്തിനു കാരണമായതെന്ന് പൊലിസ് അറിയിച്ചു. ഗുരുവായൂർ എക്സ്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത്. സ്ഥലത്തെത്തിയ താംബരം റെയിൽവേ പൊലീസ് നിഖിതയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.