‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ മെയ് 13 ന്

0
118
Keerthy Suresh as Aarcha in Marakkar Arabikadalinte Simham

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ മേയ് 13ന് വേള്‍ഡ് വൈഡ് റിലീസ്. 100 കോടി ബജറ്റില്‍ പൂര്‍ത്തിയായ ആദ്യമലയാള ചിത്രം കൂടിയായ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ 2021 മാര്‍ച്ച് 26ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പിന്നീട് ഓണം റിലീസായി മാറ്റിയിരുന്നു. എന്നാല്‍ മേയ് 13ന് പെരുന്നാള്‍ റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിന്റെ തീരുമാനം.
https://twitter.com/aashirvadcine/status/1365958041800044547?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1365958041800044547%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.thecue.in%2Ffilm-events%2F2021%2F02%2F28%2Fmohanlals-marakkar-arabikadalinte-simham-releasing-may-13

മലയാളത്തിന് പുറമേ ഇതരഭാഷകളിലും ചിത്രം റിലീസാകുന്നുണ്ട്. ആന്റണി പെരുമ്പാവൂരിനൊപ്പം ഡോ.റോയ് സി.ജെ, സന്തോഷ് ടി.കുരുവിള എന്നിവരാണ് നിര്‍മ്മാണം.മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാലും ചിത്രത്തിലുണ്ട്. കുഞ്ഞാലിമരക്കാരുടെ കുട്ടിക്കാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദീഖ്, നെടുമുടി വേണു, ഇന്നസെന്റ് എന്നിവരും സിനിമയിലുണ്ട്. തിരുനാവുക്കരശ് ആണ് ക്യാമറ. പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറില്‍.

മഹേഷ് നാരായണന്‍ ഫഹദ് ഫാസില്‍ ചിത്രം മാലിക്, രാജീവ് രവി -നിവിന്‍ പോളി ചിത്രം തുറമുഖം, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് എന്നിവയും പെരുന്നാള്‍ റിലീസാണ്.

LEAVE A REPLY

Please enter your comment!
Please enter your name here