യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു:

0
161

കുന്ദമംഗലം ഉപജില്ലാ അറബിക് അക്കാദമിക് കോംപ്ലക്സിന്റെയും കെ.എ.ടി.എഫിന്റെയും സംയുക്താഭിമുഖ്യത്തിൽ
ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി.
കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ജെ. പോൾ യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്തു.
കെ.എ.ടി.എഫ് കോഴിക്കോട് റവന്യൂ ജില്ലാ പ്രസിഡണ്ട് അബ്ദുസ്സലാം കാവുങ്ങൽ മുഖ്യാതിഥിയായി.ഉപ ജില്ല പ്രസിഡണ്ട് ഇ. അബ്ദുൽ അസീസ് മാസ്റ്ററുടെ അധ്യക്ഷതയിൽ അക്കാദമിക് കോംപ്ലക്സ് സെക്രട്ടറി മുഹമ്മദലി പോലൂർ ആമുഖഭാഷണം നടത്തി.

പി.പി ആമിന (കുന്ദമംഗലം എച്ച്.എസ്.എസ്), ജമാലുദ്ധീൻ .പി (മാക്കൂട്ടം എ.എം.യു.പി.എസ്), പി.മുഹമ്മദ് (മാവൂർ എ.എൽ.പി എസ് ), അബ്ദുറഹ്മാൻ പി.പി ( താത്തൂർ എ.എം.എൽ.പി.എസ്)
ഡയറ്റ് കോഴിക്കോട് സീനിയർ ലക്ചറർ എൻ.അബ്ദുറഹ്മാൻ ,അറബിക് ഓഫീസർ ശിഹാബുദ്ദീൻ വി.പി എന്നിവർ മറുപടി പ്രസംഗം നടത്തി. കെ.എ.ടി.എഫ് സംസ്ഥാന കൗൺസിലർ ആയി തെരഞ്ഞെടുക്കപ്പെട്ട ജാഫർ കിഴക്കോത്തിനും കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട കെ.പി. ബീവി ടീച്ചർക്കും ഉപഹാരം നൽകി ആദരിച്ചു.
അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
മുസ്ലിം ഗേൾസ് ഇൻസ്പെക്ടർ സുലൈഖ ബത്തേരി, കീലത്ത് അബ്ദുറഹ്മാൻ , കെ. സുലൈഖ ,എൻ.പി.അബ്ദുൽ റഷീദ് , പി. അബ്ദുൽ ബഷീർ,ജാഫർ കിഴക്കോത്ത്, കെ.ടി.മുജീബുദ്ധീൻ, മുഹമ്മദലി പോലുർ ,ആരിഫ് പാലത്ത്,കെ.എം.എ റഹ്മാൻ ,ശംസുദീൻ പി.വി , കെ.പാത്തുമ്മ, നദീറ.പി , ഫൈസൽ ഇ തുടങ്ങിയവർ സംസാരിച്ചു. എ.സി. അഷ്റഫ് സ്വാഗതവും
എം.കെ.അബ്ദുറസാഖ് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here