സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയ ഉദ്യോഗാര്‍ഥികളു സര്‍ക്കാരുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി. ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു. നിയമവകുപ്പ് മന്ത്രി എ.കെ ബാലനുമായി നടത്തിയ ചര്‍ച്ചയിലാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങിയത്.
ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സിന്റെ ജോലി സമയം എട്ടുമണിക്കൂറായി നിജപ്പെടുത്തുന്നതിനും അതിലേക്ക് കൂടുതലായി വരുന്ന ഒഴിവുകള്‍ നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് നടത്തുമെന്നുമുള്ള ഉറപ്പ് സര്‍ക്കാര്‍ നല്‍കിയെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്ത ശേഷം ആവശ്യങ്ങള്‍ നടപ്പിലാക്കാമെന്നാണ് സര്‍ക്കാര്‍ പറഞ്ഞതെന്നും ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധികള്‍ പറഞ്ഞു. സമരത്തിന് പിന്തുണ നല്‍കിയ യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്കും സമരം ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ നന്ദി അറിയിച്ചു.