Local

അറിയിപ്പുകള്‍

ജില്ലാ വികസന സമിതി 29ന് 
ജില്ലാ വികസനസമിതിയോഗം ഫെബ്രുവരി 29ന് രാവിലെ 10ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

വീട്ട്‌നമ്പര്‍ ലഭിക്കാത്തവര്‍ക്കും റേഷന്‍ കാര്‍ഡ് 
റോഡിന്റെയും തോടിന്റെയും വക്കുകളിലും റെയിലിന്റെ പരിസരത്തും ഷെഡ് കെട്ടി താമസിക്കുന്നവര്‍ക്കും നിലവില്‍ താമസിക്കുന്ന വീടിന് വിവിധ കാരണങ്ങളാല്‍  വീട്ട്  നമ്പര്‍ ലഭിക്കാത്തവര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കുന്നു.  ഇതിനുളള അപേക്ഷകള്‍ എല്ലാ ബുധനാഴ്ച്ചകളിലും സപ്ലൈ ഓഫീസില്‍ സ്വീകരിക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.   അധാര്‍ കാര്‍ഡും കഴിയുന്നതും വരുമാന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

നിയുക്തി ജോബ് ഫെസ്റ്റ്  മാര്‍ച്ച് ഏഴിന്, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍  തുടങ്ങി
നിയുക്തി 2020 ജോബ് ഫെസ്റ്റ്  മാര്‍ച്ച് ഏഴിന്  കോഴിക്കോട്  ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും.  എംപ്ലോയ്മെന്റ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന  മെഗാ ജോബ് ഫെയറിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍  തുടങ്ങി.  60  കമ്പനികള്‍  പങ്കെടുക്കുന്ന ജോബ് ഫെസ്റ്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍  www.jobftse.kerala.gov.in  എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.   പ്രവേശനം  സൗജന്യം.

ഹിന്ദി പഠന പോഷണ പരിപാടി സുരീലി ഹിന്ദി സംഘടിപ്പിച്ചു
ഹിന്ദി ഭാഷാ പഠനം ആകര്‍ഷകമാക്കുന്നതിനും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആത്മവിശ്വാസത്തോടെ ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്നതിനും പ്രയോഗിക്കുന്നതിനുമായി സുരീലി ഹിന്ദി ഹിന്ദി പഠന പോഷണ പരിപാടി സംഘടിപ്പിച്ചു.  സമഗ്ര ശിക്ഷാ കേരളം തയ്യാറാക്കിയ പഠന പോഷണ പരിപാടിയാണ് സുരീലി ഹിന്ദി.  അഞ്ച് മുതല്‍ എട്ട്  വരെയുള്ള ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികള്‍ക്കുമായി  ഒരു ദിവസത്തെ നീണ്ടു നില്‍ക്കുന്ന ശില്പശാലകളാണ് സംഘടിപ്പിച്ചത്.  കളികള്‍, ലഘുനാടകങ്ങള്‍  കോറിയോഗ്രാഫി തുടങ്ങി വിവിധ  പരിപാടികള്‍ നടത്തി.  യു.പി വിഭാഗത്തിലെ മുഴുവന്‍ ഹിന്ദി അധ്യാപകര്‍ക്കും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നും എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു അധ്യാപകനും രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനം നല്‍കി.         പരിപാടിയുടെ  ജില്ലാ തല ഉദ്ഘാടനം നടക്കാവ് വൊക്കേഷണന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.  കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ് അധ്യക്ഷത വഹിച്ചു.     സമഗ്ര ശിക്ഷാ  ജില്ലാ പ്രോഗ്രാം ഓഫീസര്‍ സജീഷ് നാരായണ്‍ കെ.എന്‍ സ്വാഗതവും  സൂരീലി ഹിന്ദി കോര്‍ഡിനേറ്ററും ട്രെയിനറുമായ സുഭാഷ് പി പദ്ധതി വിശദീകരണവും  നടത്തി.  ജി.വി.എച്ച്.എസ്.എസ് നടക്കാവ്  എച്ച്. എം, എം. ജയകൃഷ്ണന്‍  നന്ദിയും പറഞ്ഞു. പി.ടി.എ പ്രസിഡണ്ട്, രതീഷ്. കെ, യു.ആര്‍.സി നടക്കാവ്   ബി.പി.സി ഹരീഷ്. വി  എന്നിവര്‍ സംസാരിച്ചു.

വാഹനങ്ങുടെ ഇ ലേലം
കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുളള പേരാമ്പ്ര, താമരശ്ശേരി, പെരുവണ്ണാമൂഴി, ബാലുശ്ശേരി, തിരുവമ്പാടി, അത്തോളി, മേപ്പയൂര്‍, കുറ്റ്യാടി, കൊയിലാണ്ടി, എടച്ചേരി, കൊടുവളളി, മുക്കം പോലീസ് സ്റ്റേഷന്‍ എന്നീ സ്റ്റേഷനുകളുടെ പരിസരത്ത് സൂക്ഷിച്ചിട്ടുളളതും അവകാശികള്‍ ഇല്ലാത്തതുമായ 303 വാഹനങ്ങള്‍ ഇ ലേലം വഴി മാര്‍ച്ച് രണ്ടിന് രാവിലെ 11 മണി മുതല്‍ 15.30 വരെ ഓണ്‍ലൈനായി വില്‍പ്പന നടത്തും.  പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ വെബ്സൈറ്റില്‍ എംഎസ്ടിസി ലിമിറ്റഡിന്റെ നിബന്ധനകള്‍ക്ക് വിധേയമായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0496 2523031.

മത്സ്യവിത്ത് /വിപണന കേന്ദ്രം  രജിസ്ട്രേഷന്‍
മത്സ്യവിത്ത്, വിപണന കേന്ദ്രം എന്നിവയുടെ രജിസ്ട്രേഷന്‍ നടത്തുന്നതിനും  ലൈസന്‍സ് നേടാനും താല്‍പര്യമുള്ളവര്‍  പ്രാദേശിക മത്സ്യവിത്ത് കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ഫിഷറീസ്  ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.  മത്സ്യ കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള മത്സ്യവിത്തിനങ്ങള്‍ ലഭ്യമാക്കുകയും വിപണനവും സംഭരണവും നിയന്ത്രിക്കുകയുമാണ് ലക്ഷ്യം.  കൂടുതല്‍ വിവരങ്ങള്‍ക്ക്  ജോയിന്റ് ഡയറക്ടര്‍ ഓഫ് ഫിഷറീസ്, ഉത്തര മേഖല, വെസ്റ്റ്ഹില്‍, കോഴിക്കോട്, പിന്‍ 673005., എന്ന  വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍ : 0495 2380005. ഇ മെയില്‍ : jdfkde@yahoo.com.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍  കൂടിക്കാഴ്ച മാർച്ച് നാലിന് 
പട്ടികജാതി വികസന വകുപ്പിന്റെ കീഴിലെ  പൊന്നാനി ഐ.ടി.ഐയില്‍ അരിത്തമാറ്റിക് കം ഡ്രോയിംഗ് (എ.സി.സി) ഗസ്റ്റ് ഇന്‍സ്ട്രക്ടറെ  കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് മാര്‍ച്ച് നാലിന്  രാവിലെ 11 മണിക്ക് പൊന്നാനി ഐ.ടി.ഐയില്‍ കൂടിക്കാഴ്ച നടത്തും.   അടിസ്ഥാന യോഗ്യത മൂന്ന് വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ. പ്രതിമാസ വേതനം  27825. പട്ടികജാതി പട്ടിക വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. നിയമനം ആഗ്രഹിക്കുന്നവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും അതിന്റെ പകര്‍പ്പും ബയോഡാറ്റയും സഹിതം  എത്തണം. ഫോണ്‍ : 0494 2664170. 

ഭൂമി ലേലം
കോഴിക്കോട് താലൂക്ക് കസബ വില്ലേജില്‍ കളത്തില്‍കുന്ന് ദേശത്ത് ടി.എസ് 5-22-1086/1 ല്‍പ്പെട്ട അഞ്ച് സെന്റ് സ്ഥലം 2020 മാര്‍ച്ച് 25 ന് ഉച്ചയ്ക്ക് 11 മണിക്ക് കസബ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

റോഡ് നവീകരണത്തിന് ഒരു കോടി 60 ലക്ഷം രൂപ അനുവദിച്ചു
എലത്തൂര്‍ നിയോജന മണ്ഡലത്തിലെ കുരുവട്ടൂര്‍ പഞ്ചായത്തിലെ പെരുവട്ടിപ്പാറ മുതല്‍ പണ്ടാരപ്പറമ്പ് – പന്തീര്‍പ്പാടം വരെ റോഡ് നവീകരണത്തിന് സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി ഒരു കോടി 60 ലക്ഷം രൂപ അനുവദിച്ചതായി ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗത്തില്‍ പ്രവൃത്തി ആരംഭിക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ബജറ്റില്‍ രണ്ട് കോടി 36 ലക്ഷം രൂപ അനുവദിച്ച കുമ്മങ്ങോട്ട്താഴം-പെരുവട്ടിപ്പാറ റോഡിന്റെ  ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതും പൂര്‍ത്തിയാവുന്നതോടുകൂടി മൂട്ടോളി മുതല്‍ പന്തീര്‍പ്പാടം വരെ പൂര്‍ണ്ണമായും ആധുനിക രീതിയില്‍ നിര്‍മ്മിച്ച ഉന്നത നിലവാരം പുലര്‍ത്തുന്ന റോഡായി മാറും. 

കൗണ്‍സിലര്‍മാരെ നിയമിക്കുന്നു
ട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ വിവിധ ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളുകള്‍, പോസ്റ്റ്മെട്രിക്ക്, പ്രീമെട്രിക്ക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം പഠനശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സലിംഗ് നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനും 2020-21 അധ്യയന വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. അപേക്ഷകര്‍ എം.എ സൈക്കോളജി/ എം.എസ്.ഡബ്‌ള്യു(സ്റ്റുഡന്റ് കൗണ്‍സിലിംഗില്‍ പരിശീലനം നേടിയവരായിരിക്കണം) /എം.എസ്.സി സൈക്കോളജി യോഗ്യതയുള്ളവരായിരിക്കണം.  കേരളത്തിന് പുറത്തുളള സര്‍വ്വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും  സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍പരിചയം ഉളളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 01.01.2020 ല്‍ 25 നും  45നും മധ്യേ.  നിയമന കാലാവധി 2020 ജൂണ്‍ മുതല്‍ 2021 മാര്‍ച്ച് വരെ.  പ്രതിമാസ ഹോണറേറിയം 18,000 രൂപ. കൂടാതെ പരമാവധി 2000 രൂപവരെ യാത്രാപ്പടി ലഭിക്കും.  നിയമനം ലഭിക്കുന്നവര്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ താമസിക്കണം. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ സ്ഥിര താമസക്കാരും താല്‍പര്യമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ നിയമനം ആഗ്രഹിക്കുന്ന ജില്ല സഹിതമുള്ള അപേക്ഷ  യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, രണ്ട്  പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അഡ്രസ്സ് പ്രൂഫ്,   ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് സഹിതം മാര്‍ച്ച് 10 നകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2376364. 

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ്  ജനുവരി സെഷനില്‍ നടത്തുന്ന  യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രമിന് അപേക്ഷ ക്ഷണിച്ചു. പത്താ ക്ലാസ്സ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ആറു മാസം ദൈര്‍ഘ്യമുളള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെയാണ് നടത്തുന്നത്.  അപേക്ഷ ഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരത്തെ എസ്.ആര്‍.സി ഓഫീസില്‍ നിന്നോ tthps://srccc.in/download എന്ന ലിങ്കിലോ ലഭിക്കും.  അവസാന തീയ്യതി  മാര്‍ച്ച് 10. ജില്ലയിലെ പഠന കേന്ദ്രങ്ങള്‍ : കോഴിക്കോട്, ഏറാമ്പലം : 9447276815, 7012649185.  വടകര: 9846807054,    വെസ്റ്റ് ഹില്‍ കോഴിക്കോട്: 9846002022.

 വികസന സെമിനാര്‍ നാലിന്
ജില്ലാ പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി മാര്‍ച്ച് നാലിന് രാവിലെ 10.30 ന് ഡി.പി.സി സെക്രട്ടേറിയേറ്റ് ഹാളില്‍   വികസന സെമിനാര്‍ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.–
You received this message because you are subscribed to the Google Groups “PRD KOZHIKODE” group.
To unsubscribe from this group and stop receiving emails from it, send an email to prd-kozhikode+unsubscribe@googlegroups.com.
To view this discussion on the web visit https://groups.google.com/d/msgid/prd-kozhikode/1dd65580-ccbd-4664-b5de-77aef12a96ac%40googlegroups.com

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!