കുന്നമംഗലം : ഡല്‍ഹിയില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയും പോലീസിനെയും ഉപയോഗിച്ച് നടത്തിയ വംശീയ കലാപത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി കുന്നമംഗലത്ത് റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. സ്ത്രീകളും വിദ്യാര്‍ത്ഥികളും അടക്കം നിരവധി പേര്‍ പങ്കെടുത്തു.
വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ടി.പി. ഷാഹുല്‍ ഹമീദ്, സി.പി. സുമയ്യ, സിറാജുദ്ദീന്‍ ഇബ്നുഹംസ, സി. അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.കെ. അബ്ദുല്‍ ഹമീദ്, ഇ. അമീന്‍, ഇ.ടി. കരീം, എം.സി. മജീദ്, ഇ.പി. ലിയാഖത്ത് അലി, തൗഹീദ അന്‍വര്‍, സ്വാലിഹ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.