കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മറ്റി നടത്തുന്ന ഷാഹിന്‍ ബാഗിനൊപ്പം; ഏകദിന ഉപവാസ പ്രതിഷേധ സംഗമം നാളെ ശനി 29 ന് രാവിലെ 8 മണി പന്തീരാങ്കാവില്‍ നടക്കും. രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരേ പന്തീരാങ്കാവ് ബൈപ്പാസിന് സമീപം പ്രത്യേകം സജ്ജമാക്കിയ സമരപന്തലിലാണ് സമര സദസ്സ് സംഘടിപ്പിക്കുന്നത്.
പി.കെ.കുഞ്ഞാലിക്കുട്ടി, എം.പി, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, എം.കെ.രാഘവന് എം.പി, ടി.സിദ്ധീഖ്, കമാല്‍ വരദൂര്‍. ഉമ്മര്‍ പാണ്ടികശാല, പി.കെ.ഫിറോസ്, എം.സി. മായിന്‍ഹാജി, യു.സി.രാമന്, ഇസ്മായില്‍ ഏറാമല, അസ്ലം ചെറുവാടി, പി.ടി.എം – ഷറഫുന്നി സ ടീച്ചര്‍,വിളയില്‍ ഫസീല ,ഫൈസല്‍ എളേറ്റില്‍, എന്നിവര്‍ സംബന്ധിക്കും.

